ഊര്‍ജ സ്രോതസുകള്‍ക്കുനേരെയുള്ള ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ; ഇറാൻ പ്രസിഡന്‍റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Published : Mar 21, 2026, 06:39 PM IST
India iran talks pm modi masoud pezeshkian strait of hormuz crisis indian oil tankers energy security middle east war

Synopsis

പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനുമായി ഫോണിൽ സംസാരിച്ച മോദി ഊര്‍ജ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തെ അപലപിച്ചു.

ദില്ലി: പശ്ചിമേഷ്യൻ യുദ്ധത്തിനിടെ ഊർജ സ്രോതസുകൾക്ക് നേരെ നടക്കുന്ന ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം അറിയിച്ചത്. ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകള്‍ക്ക് സുരക്ഷിത പാത ഒരുക്കേണ്ടത് അനിവാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാൻ പ്രസിഡൻറ് മസൂദ് പെസഷ്കിയനോട് പറഞ്ഞു. ഈദ്, നവറൂസ് ആശംസകളും മോദി നേര്‍ന്നു. പശ്ചിമേഷ്യയിൽ ഉത്സവകാലത്തെ സമാധാനം തിരിച്ചുവരട്ടെയെന്നും മോദി പറഞ്ഞു. ഊര്‍ജ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണത്തെ അപലപിക്കുന്നതായും മോദി പെസഷ്കിയാനോട് പറഞ്ഞു. യുദ്ധം തുടങ്ങിയശേഷം ഇത് രണ്ടാം തവണയാണ് മോദി ഇറാൻ പ്രസിഡൻറിനെ വിളിക്കുന്നത്. അതേസമയം, എല്ലാ ഇന്ത്യൻ കപ്പലുകൾക്കും നാവിക സേനയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതി കേന്ദ്ര മന്ത്രിസഭ പരിഗണിച്ചേക്കും. വാണിജ്യ ആവശ്യങ്ങൾക്ക് സംസ്ഥാനങ്ങൾക്കുള്ള എൽപിജി ക്വാട്ട നിബന്ധനയോടെ 20 ശതമാനം കൂടി കൂട്ടി.

പശ്ചിമേഷ്യൻ യുദ്ധം എപ്പോൾ അവസാനിക്കും എന്നതിൽ ഡോണൾഡ് ട്രംപ് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് നൽകുന്നത്. ഇറാന്‍റെ എണ്ണപാടത്ത് ഇസ്രയേൽ നടത്തിയ ആക്രമണത്തിനു ശേഷം ഗൾഫ് രാജ്യങ്ങളിലെ പല ഊർജ സ്രോതസുകളെയും ഇറാൻ ലക്ഷ്യമിടുകയാണ്. ഇതിനിടെ, ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾക്ക് നാവിക സേനയുടെ അകമ്പടിയോടെ മടങ്ങാനുള്ള നിർദ്ദേശം കേന്ദ്ര മന്ത്രിസഭ ചർച്ച ചെയ്തേക്കും. ഇന്നലെ പ്രീമിയം പെട്രോളിന്‍റെ വില ലിറ്ററിന് രണ്ടു രൂപ കൂട്ടിയിരുന്നു. വ്യാവസായിക ആവശ്യങ്ങൾക്കും വലിയ ട്രാൻസ്പോർട്ട് കമ്പനികൾക്കും നൽകുന്ന ബൾക്ക് ഡീസലിന് ലിറ്ററിന് 22 രൂപ വരെ വില ഉയർത്താനും കമ്പനികൾ തീരുമാനിച്ചു. 

ഈ ഡീസൽ കരിഞ്ചന്തയിൽ എത്തുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് വില കൂട്ടിയത്. ക്രൂഡ് ഓയിലിനും ഗാർഹിക എൽപിജിക്കും തല്ക്കാലം ഒരു ക്ഷാമവുമില്ല. എന്നാൽ, എൽപിജി ലഭ്യതയിലെ ആശങ്ക ഒഴിയുന്നില്ല. ഈ സാഹചര്യത്തിലാണ്. സംസ്ഥാനങ്ങൾക്കുള്ള എൽപിജി ക്വാട്ടയിൽ 20 ശതമാനം വർദ്ധനവ് വരുത്തിയ കേന്ദ്രം, ഇത് റെസ്റ്റോറൻറുകൾ. ഡാബകൾ, ഹോസ്റ്റലുകൾ, സർക്കാർ ക്യാൻറീനുകൾ തുടങ്ങിയവയ്ക്ക് മുൻഗണന അടിസ്ഥാനത്തിൽ നൽകണമെന്ന് നിർദ്ദേശിച്ചത്. ക്രൂഡ് ഓയിൽ നിറച്ച കടലിലുള്ള ഇറാനിയൻ ടാങ്കറുകൾക്കും അമേരിക്ക വിലക്ക് നീക്കിയിരുന്നു. ഈ ടാങ്കറുകൾ ഇന്ത്യയിലെത്തിക്കാൻ ശ്രമം തുടങ്ങിയെന്നാണ് സൂചന.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ഇടയൻ; റവ.പ്രിൻസ്റ്റൺ ബെൻ പുതിയ ബിഷപ്പ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ കർശന നിർദേശം; സഹകരിക്കാമെന്ന് വാട്‌സ്ആപ്പ് ഉറപ്പുനൽകി; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് തടയാൻ ഇടപെടൽ