
ദില്ലി: കാർഗിൽ യുദ്ധത്തിന്‍റെ വിജയസ്മരണയിൽ രാജ്യം. കാർഗിൽ വിജയം കാൽനൂറ്റാണ്ടിലെത്തി നിൽക്കുമ്പോൾ, ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിലെത്തും. ശേഷം പ്രധാനമന്ത്രി കാർഗിൽ യുദ്ധസ്മാരകം സന്ദർശിക്കും. രാവിലെ 9.20 ഓടെ സ്മാരകം സന്ദർശിക്കുന്ന പ്രധാനമന്ത്രി കർത്തവ്യനിർവഹണത്തിനിടെ വീരമൃത്യു വരിച്ച ധീര സൈനികർക്ക് ശ്രദ്ധാഞ്ജലിയർപ്പിക്കും. ഷിങ്കുൻ - ലാ തുരങ്ക പദ്ധതിക്കും പ്രധാനമന്ത്രി തുടക്കമിടും.
ഷിങ്കുൻ ലാ തുരങ്ക പദ്ധതിയിൽ നിമ്മു - പദും - ദാർച്ച റോഡിൽ ഏകദേശം 15,800 അടി ഉയരത്തിൽ നിർമിക്കുന്ന 4.1 കിലോമീറ്റർ നീളമുള്ള ഇരട്ടക്കുഴൽ തുരങ്കം ഉൾപ്പെടുന്നതാണ്. ഇതു ലേയിലേക്ക് എല്ലാ കാലാവസ്ഥയിലും സമ്പർക്ക സൗകര്യമൊരുക്കുന്നതാകും. തുരങ്കം പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുരങ്കമായി ഇതു മാറും. ഷിങ്കുൻ ലാ തുരങ്കം ഇന്ത്യൻ സായുധ സേനകളുടെയും ഉപകരണങ്ങളുടെയും വേഗത്തിലുള്ളതും കാര്യക്ഷമവുമായ നീക്കം ഉറപ്പാക്കുകുന്നതാണ്. മാത്രമല്ല, ലഡാക്കിലെ സാമ്പത്തിക-സാമൂഹ്യ വികസനം പ്രോത്സാഹിപ്പിക്കാനും ഇതിനാകുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam