രാജ്യത്ത് കൊവിഡ് മരണം 124, പ്രതിപക്ഷ പാര്‍ട്ടികളുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് ഇന്ന്

By Web TeamFirst Published Apr 8, 2020, 7:20 AM IST
Highlights

ഞായറാഴ്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്, മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരുമായി മോദി സംസാരിച്ചിരുന്നു.

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികളുമായി വീഡിയോ കോണ്‍ഫറൻസിംഗിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചര്‍ച്ച നടത്തും. ഞായറാഴ്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിംഗ്, മുൻ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരുമായി മോദി സംസാരിച്ചിരുന്നു.

21 ദിവസത്തേക്ക് പ്രഖ്യാപിച്ച ലോക് ഡൗണ്‍ 14ന് അവസാനിക്കേ, ലോക് ഡൗണ്‍ നീട്ടണമെന്നാണ് ഐസിഎംആറിന്‍റെയും ഭൂരിഭാഗം സംസ്ഥാനങ്ങളുടെയും ആവശ്യം. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തുമ്പോൾ ലോക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരാകും അന്തിമ നിലപാട് എടുക്കുക. രാജ്യത്തെ നിലവിലെ സാഹചര്യങ്ങൾ പ്രതിപക്ഷ കക്ഷികളെ മോദി അറിയിക്കും. ഇതിനിടെ, രാജ്യത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 4,800 കടന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 124 പേരാണ് ഇതുവരെ മരിച്ചത്. 

 

click me!