അയോധ്യ വിധിക്ക് രാജ്യം കാതോര്‍ത്തിരുന്നപ്പോള്‍ പ്രധാനമന്ത്രി ബാബാ നാനാക്ക് ഗുരുദ്വാരയില്‍

By Web TeamFirst Published Nov 9, 2019, 11:45 AM IST
Highlights

ഗുരുദാ‌സ്‌പൂര്‍ എം പി സണ്ണി ഡിയോളും കേന്ദ്രമന്ത്രി ഹര്‍ദീപ് പൂരിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു

കര്‍താപൂര്‍: അയോധ്യ വിധിക്കായി രാജ്യം കാതോര്‍ത്തിരുന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുദാ‌സ്‌പൂരിലെ ബാബാ നാനാക്ക് ഗുരുദ്വാരയില്‍. ഗുരുദാ‌സ്‌പൂര്‍ എം പി സണ്ണി ഡിയോളും കേന്ദ്രമന്ത്രി ഹര്‍ദീപ് പുരിയും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഇന്ത്യയിലെ ബാബാ നാനാക്ക് ഗുരുദ്വാരയും പാകിസ്ഥാനിലെ ദര്‍ബാര്‍ സാഹിബ് ഗുരുദ്വാരയും തമ്മില്‍ ബന്ധിപ്പിക്കുന്ന കര്‍താപൂര്‍ ഇടനാഴിയുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി ഗുരുദാ‌സ്‌പൂരിലെത്തിയത്. 

Punjab: Prime Minister Narendra Modi, BJP MP from Gurdaspur, Sunny Deol, Union Minister Hardeep Puri and Shiromani Akali Dal's Sukhbir Badal at Dera Baba Nanak. pic.twitter.com/eBO2RzjPH7

— ANI (@ANI)

ഇന്നാണ് കര്‍താപൂര്‍ ഇടനാഴി ഉദ്ഘാടനം ചെയ്യുന്നത്. ഇടനാഴിയുടെ ഉദ്ഘാടനം ഇന്ത്യയില്‍ നരേന്ദ്ര മോദിയും പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാനുമാണ് നടത്തുന്നത്. അഞ്ഞൂറിലധികം പേരടങ്ങുന്ന ആദ്യ ഇന്ത്യന്‍ തീര്‍ത്ഥാടക സംഘത്തിന് മോദി ഫ്ലാഗ് ഓഫ് ചെയ്യും. കര്‍താപൂര്‍ ഇടനാഴിക്ക് 4.5 കി.മി നീളമാണുള്ളത്. 

click me!