ബജറ്റ് തൊഴിലവസരങ്ങൾ കൂട്ടുമെന്ന് പ്രധാനമന്ത്രി; ധനമന്ത്രിക്ക് അഭിനന്ദനം

By Web TeamFirst Published Feb 1, 2020, 6:07 PM IST
Highlights

പുതിയ 100 വിമാനത്താവളങ്ങൾ വരുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ടൂറിസം മേഖലയിൽ കൂടുതൽ അവസരങ്ങളുണ്ടാകുമെന്നും നരേന്ദ്ര മോദി.

ദില്ലി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മല സീതാരമാനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമസ്ത മേഖലയ്ക്കും ഉണര്‍വ്വ് പകരുന്നതാണ് ബജറ്റെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ പ്രഖ്യാപനത്തിലൂടെ തൊഴിലവസരങ്ങള്‍ കൂടും. പുതിയ 100 വിമാനത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ തൊഴിലില്ലായ്മ പരിഹരിക്കപ്പെടുമെന്നാണ് മോദിയുടെ അവകാശവാദം.

പുതിയ വിമാനത്താവളങ്ങൾ വരുന്നത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ടൂറിസം മേഖലയിൽ കൂടുതൽ അവസരങ്ങളുണ്ടാകുമെന്നും മോദി പറഞ്ഞു. ബജറ്റ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് വിദ്യാർത്ഥികൾക്കാണ്. കയറ്റുമതിക്ക് ആക്കം കൂട്ടും. നൈപുണ്യ വികസനത്തിന് പ്രാധാന്യം നൽകുന്നതാണ് ബജറ്റ്. ബജറ്റ് നിർദ്ദേശങ്ങൾ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജനമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബജറ്റ് പൊള്ളയാണെന്ന് പ്രതിപക്ഷം പ്രതികരിച്ചു. തൊഴിലില്ലായ്മ നേരിടുന്ന പ്രഖ്യാപനങ്ങള്‍ എവിടെയെന്നായിരുന്നു രാഹുല്‍
ഗാന്ധിയുടെ ചോദ്യം. ദൈര്‍ഘ്യമേറിയ ബജറ്റവതരണമെന്ന റെക്കോര്‍ഡല്ലാതെ ബജറ്റിലൊന്നുമില്ലെന്ന് രാഹുല്‍ പരിഹസിച്ചു. ഇന്‍ഷ്വറന്‍സ് രംഗത്തെ സ്വകാര്യവത്ക്കരണം പൊന്മുട്ടയിടുന്ന താറാവിനെ കൊന്നപോലെയായെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. കേരളത്തില്‍ നിന്നുള്ള എംപിമാരും സ്വകാര്യവത്ക്കരണ പ്രഖ്യാപനങ്ങളെ ശക്തമായി അപലപിച്ചു.

Sharing my views on the https://t.co/ipsAaMO0lJ

— Narendra Modi (@narendramodi)

കേന്ദ്ര ബജറ്റ് സഹകരണ മേഖലയ്ക്ക് തിരിച്ചടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സഹകരണ സംഘങ്ങള്‍ക്ക് മേല്‍ ഇരുപത്തിരണ്ട് ശതമാനം നികുതിയും സര്‍ച്ചാര്‍ജും ഏര്‍പ്പെടുത്തിയത് തിരിച്ചടിയാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ ആവശ്യങ്ങളെ ബജറ്റ് അവഗണിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. 

Also Read: കേന്ദ്ര ബജറ്റ് സംസ്ഥാനത്തിന്റെ ആവശ്യങ്ങളെ അവഗണിച്ചു; സഹകരണ മേഖലയ്ക്ക് തിരിച്ചടിയെന്ന് മുഖ്യമന്ത്രി

click me!