പശ്ചിമേഷ്യൻ സംഘർഷം; വിലക്കയറ്റം തടയാൻ മോദിയുടെ കർശന നിർദേശം, എൽപിജി ഇറക്കുമതി വർധിപ്പിക്കാൻ നീക്കം

Published : Apr 02, 2026, 12:49 PM IST
Narendra Modi

Synopsis

വിലക്കയറ്റം നിയന്ത്രിക്കാൻ നിരന്തര നിരീക്ഷണം നടത്താനും, രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം ഉൽപ്പന്നങ്ങളുടെയും രാസവളത്തിന്റെയും ശേഖരം ഉറപ്പാക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷിത യാത്ര ഉറപ്പാക്കാൻ നയതന്ത്ര നീക്കം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

ദില്ലി: പശ്ചിമേഷ്യയിലെ സംഘര്‍ഷം സാധാരണക്കാരെ ബാധിക്കാതിരിക്കാനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിലക്കയറ്റം നിയന്ത്രിക്കാൻ നിരന്തര നിരീക്ഷണം നടത്താന്‍ മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. രാജ്യത്ത് ആവശ്യത്തിന് പെട്രോളിയം ഉല്‍പന്നങ്ങളുടെയും രാസവളത്തിന്റെയും ശേഖരമുണ്ടെന്നും എല്‍പിജി കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് എത്തിക്കുന്നതിനുള്ള ശ്രമം നടത്തുന്നുവെന്നും മോദി അറിയിച്ചു. ഹോർമുസ് കടലിടുക്ക് വഴി ഇന്ത്യയുടെ കപ്പലുകള്‍ക്ക് സുരക്ഷിത യാത്രയ്ക്ക് നയതന്ത്ര നീക്കം തുടരും. യുദ്ധസാഹചര്യത്തില്‍ ശരിയായ വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും സിസിഎസ് യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുസ്ലിം വോട്ട് ഭിന്നിക്കുന്നത് തുടർ ഭരണം തടയുമോ? മമതയുടെ നെഞ്ചിടിപ്പേറ്റി ഒവൈസി, ഹുമയൂൺ കബീറിന്റെ പാർട്ടിയുമായി സഖ്യമുണ്ടാക്കി എഐഎംഐഎം
മോദിയുടെ രാഷ്ട്രീയ പ്രോജക്ടുകളിലെ നിർണായക ചാപ്റ്റർ! ഇന്ത്യൻ രാഷ്ട്രീയം ഉറ്റുനോക്കുന്ന പശ്ചിമ ബം​ഗാൾ, മമതയെ താഴെയിറക്കുമോ ബിജെപി?