പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച; നടപടി വൈകുന്നതിൽ വിശദീകരണം തേടി കേന്ദ്രം

Published : Mar 12, 2023, 09:30 PM IST
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടയിലെ സുരക്ഷാ വീഴ്ച; നടപടി വൈകുന്നതിൽ വിശദീകരണം തേടി കേന്ദ്രം

Synopsis

കഴിഞ്ഞ വർഷം  ജനുവരിയിലാണ്  പ്രധാനമന്ത്രി പഞ്ചാബിൽ സന്ദർശിക്കവേ ഒരുപറ്റം പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞത്.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനിടെ ഉണ്ടായ സുരക്ഷാ വീഴ്ചയിൽ നടപടി വൈകുന്നതിൽ വിശദീകരണം തേടി കേന്ദ്രം. സുരക്ഷാവീഴ്ചയിൽ എന്ത് നടപടി സ്വീകരിച്ചു എന്ന്  വിശദമാക്കുന്ന റിപ്പോർട്ടാണ് പഞ്ചാബ് ചീഫ് സെക്രട്ടറിയോട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ല തേടിയത്.

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ  നടപടി  വൈകുന്നതിന്‍റെ കാരണവും വിശദീകരിക്കാൻ  കത്തിൽ ആവശ്യപ്പെട്ടതായാണ് വിവരം. കഴിഞ്ഞ വർഷം  ജനുവരിയിലാണ്  പ്രധാനമന്ത്രി പഞ്ചാബിൽ സന്ദർശിക്കവേ ഒരുപറ്റം പ്രതിഷേധക്കാർ പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് 20 മിനിറ്റോളം പ്രധാനമന്ത്രി മേൽപ്പാലത്തിൽ കുടുങ്ങിയിരുന്നു.  സുരക്ഷ ഏർപ്പെടുത്തുന്നതിൽ പഞ്ചാബ് പോലീസിന് വീഴ്ച സംഭവിച്ചു എന്നായിരുന്നു ബിജെപി അന്ന്  ആരോപിച്ചത്.

PREV
Read more Articles on
click me!

Recommended Stories

പൂരിപ്പിച്ച എസ്ഐആര്‍ ഫോം വാങ്ങാനെത്തിയ ബിഎല്‍ഒയെ ഗൃഹനാഥൻ മര്‍ദ്ദിച്ചെന്ന് പരാതി; സംഭവം കൊല്ലത്ത്
ലോക്സഭയില്‍ രാഹുല്‍-അമിത് ഷാ വാക്പോര്; അമിത് ഷായെ സഭയില്‍ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി, കുപിതനായി അമിത് ഷാ