വണ്ണിയർ സമുദായത്തിന് പ്രത്യേക സംവരണം ആവശ്യപ്പെട്ട് പിഎംകെ; തമിഴ്നാട്ടിൽ വിവിധയിടങ്ങളിൽ പ്രതിഷേധം

By Web TeamFirst Published Dec 1, 2020, 9:48 AM IST
Highlights

സംവരണ ആവശ്യം ശക്തിപ്പെടുത്തിയുള്ള ആദ്യഘട്ട പ്രക്ഷോഭങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജനുവരി മുതൽ രണ്ടാം ഘട്ടം തുടങ്ങാനാണ് പിഎംകെ തീരുമാനം.

ചെന്നൈ: തമിഴ്നാട്ടിൽ വണ്ണിയർ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് കൊണ്ട് പട്ടാളി മക്കൾ കക്ഷിയുടെ പ്രതിഷേധം. പലയിടങ്ങളിലും ബസും ട്രെയിനും തടഞ്ഞു. വണ്ണിയർ സമുദായത്തിന് സർക്കാർ ജോലികളിൽ 20 ശതമാനം സംവരണം ആവശ്യപ്പെട്ടാണ് പിഎംകെയുടെ പ്രതിഷേധം. സംസ്ഥാനത്ത് ഉടനീളം പിഎംകെ പ്രവർത്തകർ റയിൽവേ ലൈനുകൾ ഉപരോധിക്കുകയാണ്. അനന്തപുരി എക്സ്പ്രസിന് നേരെ കല്ലേറും ഉണ്ടായി. 

സംവരണ ആവശ്യം ശക്തിപ്പെടുത്തിയുള്ള ആദ്യഘട്ട പ്രക്ഷോഭങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ജനുവരി മുതൽ രണ്ടാം ഘട്ടം തുടങ്ങാനാണ് പിഎംകെ തീരുമാനം. ഗുജറാത്തിലെ പട്ടേൽ, ഗുജ്ജാർ സമരങ്ങളെ പോലെ തന്നെ തീവ്രമായിരിക്കും വണ്ണിയർ സമുദായത്തിന് വേണ്ടിയുള്ള സമരമെന്നാണ് പിഎംകെയുടെ വെല്ലുവിളി. പ്രക്ഷോഭം കനത്താൽ സർക്കാരിന് നാല് ദിവസത്തിനകം മുട്ട് മടക്കേണ്ടി വരുമെന്നാണ് പിഎംകെ നേതാവ് ഡോ രാമാദോസിന്റെ അവകാശവാദം. മറ്റ് പാർട്ടികളെ വണ്ണിയ‍ർ സമുദായാംഗങ്ങളും പ്രക്ഷോഭത്തിൽ പങ്ക് ചേരണമെന്നാണ് ആവശ്യം.

click me!