വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം; സംശയം തോന്നി പൊലീസ് വീട്ടിലെത്തിയപ്പോള്‍ കണ്ടെത്തിയത് മറ്റൊന്ന്

Published : Aug 25, 2023, 04:18 PM IST
വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം; സംശയം തോന്നി പൊലീസ് വീട്ടിലെത്തിയപ്പോള്‍  കണ്ടെത്തിയത് മറ്റൊന്ന്

Synopsis

അടുത്ത പത്ത് മണിക്കൂറിനകം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനിരിക്കുന്ന ഒരു വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കുന്നതിനൊപ്പം  വരാനിരിക്കുന്ന വലിയ അപകടം ഒഴിവാക്കണമെന്നുമായിരുന്നു ഹെല്‍പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് പറഞ്ഞത്. 

മുംബൈ: മുബൈ വിമാനത്താവളത്തിലെ ഒരു യാത്രാ വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് സന്ദേശം ലഭിച്ചത് അനുസരിച്ച് അന്വേഷിച്ചെത്തിയ പൊലീസ് കണ്ടെത്തിയത് മറ്റൊന്ന്. ഭീഷണി സന്ദേശത്തില്‍ സംശയം തോന്നിയ പൊലീസ് ആദ്യം തന്നെ വിളിച്ച നമ്പര്‍ ആരുടെയാണെന്ന് പരിശോധിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ സതാറയിലെ ഒരു വീട്ടില്‍ നിന്നാണ് കോള്‍ വന്നതെന്ന് മനസിലാക്കിയാണ് പൊലീസ് വീട്ടിലെത്തിയത്.

വ്യാഴാഴ്ചയായിരുന്നു നാടകീയമായ സംഭവങ്ങള്‍.  പൊലീസിന്റെ സെന്‍ട്രലൈസ്‍ഡ് കണ്‍ട്രോള്‍ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. അടുത്ത പത്ത് മണിക്കൂറിനകം മുംബൈ ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടാനിരിക്കുന്ന ഒരു വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് അറിയിക്കുന്നതിനൊപ്പം  വരാനിരിക്കുന്ന വലിയ അപകടം ഒഴിവാക്കണമെന്നുമായിരുന്നു ഹെല്‍പ് ലൈന്‍ നമ്പറായ 112ല്‍ വിളിച്ച് പറഞ്ഞത്. നവി മുബൈയിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച സന്ദേശം മുംബൈ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് കൈമാറി. എന്നാല്‍ വിളിച്ചത് ഒരു കുട്ടിയാണെന്ന് പൊലീസിന് സംശയം തോന്നിയതോടെ ആ വഴിക്കായി അന്വേഷണം.

അധികം വൈകാതെ തന്നെ ബോംബ് ഭീഷണി വ്യാജമാണെന്നും വിളിച്ചത് സതാറ ജില്ലയിലെ ഒരു പത്ത് വയസുകാരനാണെന്നും പൊലീസ് കണ്ടെത്തുകയായിരുന്നു. ഭിന്നശേഷിക്കാരാനായിരുന്നു ഈ കുട്ടി.  അബദ്ധത്തില്‍ വിളിച്ചതാണെന്ന് കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചു. ഇക്കാര്യം പരിശോധിക്കാന്‍ മുംബൈ പൊലീസ് വിവരം പ്രാദേശത്തെ പൊലീസ് സ്റ്റേഷനിലേക്ക്  കൈമാറി. അതേസമയം ഭീഷണി സന്ദേശം ലഭിച്ച പശ്ചാത്തലത്തില്‍ പൊലീസും മറ്റ് സുരക്ഷാ ഏജന്‍സികളും വിമാനത്താവളത്തിലെയും പരിസരത്തെയും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കി.

വിമാനത്താവളത്തിലെ വിവിധ ഏജന്‍സികള്‍ പങ്കെടുത്ത യോഗത്തിന് ശേഷം ഭീഷണി സന്ദേശത്തില്‍ കഴമ്പില്ലെന്ന് പ്രഖ്യാപിക്കുകയും അധിക സുരക്ഷാ സന്നാഹങ്ങള്‍ പിന്‍വലിക്കുകയുമായിരുന്നു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് കുട്ടിക്ക് മുന്നറിയിപ്പ് നല്‍കി. കുട്ടിയുടെ കാര്യത്തില്‍ കുറേക്കൂടി ശ്രദ്ധ വേണമെന്ന് പിതാവിനെയും ഉപദേശിച്ചു.

Read also:  ഒരേ വീട്ടിൽ ദത്തെടുത്ത രണ്ട് കുട്ടികൾ, വർഷങ്ങൾക്ക് ശേഷം ഡിഎൻഎ ടെസ്റ്റിന്റെ ഫലം വന്നതോടെ വൻ ട്വിസ്റ്റ്

കല്യാണം ശരിയാകുന്നില്ല, അമ്മയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്, കൈകാലുകൾ വെട്ടിമാറ്റി
ഹൈദരാബാദ്:
 വിവാഹം നടക്കാത്തതിനെ തുടർന്ന് യുവാവ് അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. തെലങ്കാന സിദ്ദിപേട്ട് ജില്ലയിലെ ബന്ദമൈലാരത്താണ് സംഭവം. 45 കാരിയായ സ്ത്രീയാണ് കൊല്ലപ്പെട്ടത്. വിവാഹത്തിന് അനുയോജ്യമായ പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.  വീട്ടിൽവെച്ച് രാത്രിയാണ് മകൻ കൊലപാതകം നടത്തിയത്. 
കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ മകനും മറ്റൊരു ബന്ധുവും അറസ്റ്റിലായതായി അവർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

വിവാഹത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി, എഞ്ചിനീയറിങ് വിദ്യാർത്ഥിയെ കൊലപ്പെടുത്തി കാമുകിയുടെ കുടുംബം
വിദ്യാർത്ഥി വിസയിൽ വിദേശത്ത് എത്തിയ മുൻഭാര്യ ഫോൺ എടുത്തില്ല, ജീവനൊടുക്കി യുവാവ്, കേസെടുത്ത് പൊലീസ്