പൊലീസുകാരന്‍ പാല്‍ പാക്കറ്റുകള്‍ മോഷ്ടിച്ചു; പിടികൂടി സിസിടിവി, വൈറലായി വീഡിയോ

Published : Jan 21, 2020, 10:15 AM ISTUpdated : Jan 21, 2020, 10:23 AM IST
പൊലീസുകാരന്‍ പാല്‍ പാക്കറ്റുകള്‍ മോഷ്ടിച്ചു; പിടികൂടി സിസിടിവി, വൈറലായി വീഡിയോ

Synopsis

പാല്‍ പായ്ക്കറ്റുകള്‍ എടുത്ത് ഇയാൾ പൊലീസ് ജീപ്പിലിരിക്കുന്നയാള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

നോയിഡ: പാൽ പായ്ക്കറ്റ് മോഷ്ടിക്കുന്ന പൊലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ജനുവരി 19 ന് പുലർച്ചെയാണ് പ്രദേശത്തെ കടയുടെ പുറത്ത് വച്ചിരുന്ന പാൽ പായ്ക്കറ്റുകൾ പൊലീസുകാരൻ മോഷ്ടിച്ചത്.

പൊലീസ് ജീപ്പ് നിര്‍ത്തി പൊലീസുകാരൻ പെട്ടികളില്‍ നിന്ന് പാൽ എടുക്കുന്നത് വീഡിയോയിൽ കാണാം. പാല്‍ പായ്ക്കറ്റുകള്‍ എടുത്ത് ഇയാൾ പൊലീസ് ജീപ്പിലിരിക്കുന്നയാള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പൊലീസുകാരന്‍റെ പ്രവര്‍ത്തിയെ ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഹർജി നൽകുമെന്ന് രാഹുൽ‌ ​ഗാന്ധി; 'ഇത് ഒരു ദിവസത്തെ യുദ്ധമല്ല, ഈ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാനാകില്ല'
'ഗ്രാമത്തിലെ മരണങ്ങൾക്ക് കാരണക്കാരി, ദുർമന്ത്രവാദവും ചെയ്യും', മദ്യലഹരിയില്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി മകൻ