
കൊൽക്കത്ത: ഒരു കുടുംബത്തിലെ 3 പേര്‍ പേര്‍ മരിച്ച വിഷയത്തില്‍ ഇളയ സഹോദരനാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തിയതായി പിടിഐയുടെ റിപ്പോര്‍ട്ട്. 2 സ്ത്രീകളും ഒരു കൗമാരക്കാരിയ പെണ്‍കുട്ടിയും ഉള്‍പ്പെടെ 3 പേരെ ഫെബ്രുവരി 19 ന് അവരുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ആഴ്ച്ച, ഈസ്റ്റേണ്‍ മെട്രോ പൊളിറ്റൻ ബൈപാസിൽ വച്ച് നടന്ന വാഹനാപകടത്തിൽ ഇതേ കുടുംബത്തിലെ രണ്ട് സഹോദരന്മാരും അവരുടെ ഒരു മകനും ഉൾപ്പെടെ മറ്റ് മൂന്ന് ബന്ധുക്കൾക്കും പരിക്കേറ്റിരുന്നു.
പ്രണയ്, പ്രസൂൺ ഡേ എന്നീ സഹോദരന്മാര്‍ ഭാര്യമാരായ സുദേഷ്‌ന, റോമി എന്നിവർക്കും കുട്ടികൾക്കുമൊപ്പമാണ് വീട്ടിൽ താമസിച്ചിരുന്നത്. അതേ സമയം പരിക്കുകളോടെ രക്ഷപ്പെട്ട കുട്ടി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ ചെറിയച്ഛനാണ് മറ്റുള്ളവരെ കൊലപ്പെടുത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. സാഹചര്യ തെളിവുകൾ ഇളയ സഹോദരന് എതിരായിരുന്നുവെന്നും എന്നാല്‍ ജ്യേഷ്ഠൻ പ്രണയ് കൊലപാതകവുമായി ബന്ധപ്പെട്ട ആസൂത്രണത്തിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.
കഞ്ഞിയില്‍ ഉറക്കഗുളികയും ഉയർന്ന രക്തസമ്മർദ്ദത്തിനുള്ള മരുന്നും ചേർത്താണ് മരണപ്പെട്ടവര്‍ക്ക് നല്‍കിയത്. എന്നാല്‍ അപകടം തിരിച്ചറിഞ്ഞ കൗമാര പ്രായക്കാരിയായ പെണ്‍കുട്ടി കഞ്ഞി കുടിക്കില്ലെന്ന് വാശി പിടിക്കുകയായിരുന്നു. എന്നാല്‍ എതിര്‍ത്ത പെണ്‍കുട്ടിയെ കഴിക്കാൻ നിർബന്ധിക്കുകയും ശാരീരിക പീഢനം നടന്നതായും പൊലീസ്. ചുണ്ടുകൾക്ക് ചുറ്റുമുള്ള മുറിവുകൾ ഇതിനെ സാധൂകരിക്കുന്നതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.
കാര്‍ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവരിൽ ഒരാളാണ് മരണവിവരം പൊലീസിനെ അറിയിച്ചത്. കൊവിഡിന് ശേഷം ബിസിനസില്‍ നഷ്ടം നേരിട്ടതിനെത്തുടർന്ന് അവർ സാമ്പത്തിക ഞെരുക്കത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam