പീഡന പരാതി: ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസിന് സാധ്യത

Published : Jun 22, 2019, 06:28 AM IST
പീഡന പരാതി: ബിനോയ് കോടിയേരിക്കെതിരെ ലുക്കൗട്ട് നോട്ടീസിന് സാധ്യത

Synopsis

ബിനോയ് കോടിയേരി രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. വിവര ശേഖരണത്തിനായി കേരളത്തിലുള്ള മുംബൈ പൊലീസ് സംഘം ശനിയാഴ്ചയും പരിശോധന തുടരും.

മുംബൈ: മുംബൈ സ്വദേശിനിയുടെ പീഡനക്കേസ് പരാതിയില്‍ പ്രതിയായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിൽ പൊലീസ്. നിലവില്‍ ഒളിവിലുള്ള ബിനോയ് രാജ്യം വിടാനുള്ള  സാധ്യത മുന്നില്‍ക്കണ്ടായണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നത്. പ്രതി രാജ്യം വിടാതിരിക്കാനായി വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കും. വിവര ശേഖരണത്തിനായി കേരളത്തിലുള്ള സംഘം ശനിയാഴ്ചയും പരിശോധന തുടരും. യുവതി നൽകിയ ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം ലഭിച്ചതിന് ശേഷം മാത്രമേ പൊലീസ് മറ്റ് നിയമ നടപടികളിലേക്ക് കടക്കൂ. അതേസമയം, ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യ ഹർജിയിൽ മുംബൈ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അക്കൗണ്ട് ഉടമ തന്നെ നേരിട്ട് വരണമെന്ന് ബാങ്ക്; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി സഹോദരൻ, ഇടപെട്ട് പൊലീസ്
'വർഷം ഒന്ന് കഴിഞ്ഞു, മോദിജി... 25 പൈസ പോലും സ്ത്രീകളുടെ അക്കൗണ്ടിൽ വന്നിട്ടില്ല'; ദില്ലി സർക്കാരിനെതിരെ അതിഷി