'പൊലീസ് കസ്റ്റഡിയിലെടുത്തു, വീട്ടുതടങ്കലിലാക്കി'; ആരോപണവുമായി തുഷാർ ​ഗാന്ധിയും ടീസ്റ്റയും

Published : Aug 09, 2023, 10:44 AM ISTUpdated : Aug 09, 2023, 10:53 AM IST
'പൊലീസ് കസ്റ്റഡിയിലെടുത്തു, വീട്ടുതടങ്കലിലാക്കി'; ആരോപണവുമായി തുഷാർ ​ഗാന്ധിയും ടീസ്റ്റയും

Synopsis

ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞാണ് തന്നെ കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്ന് തുഷാർ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മുംബൈ: മഹാത്മാ ​ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധിയെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും ടീസ്റ്റ സെതൽവാദിനെ വീട്ടിൽ തടഞ്ഞുവെച്ചെന്നും ആരോപണം. മുംബൈ പൊലീസാണ് തുഷാർ ​ഗാന്ധിയെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇദ്ദേഹത്തെ വിട്ടയച്ചു.  ക്വിറ്റ് ഇന്ത്യ വാർഷിക പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് തടയുന്നതിനായാണ് കസ്റ്റഡി.  ടീസ്റ്റ സെതൽവാദിനെ വീട്ടിൽ തടഞ്ഞുവെച്ചെന്ന് ഇവർ ആരോപിച്ചു.

ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് പറഞ്ഞാണ് തന്നെ കസ്റ്റഡിയിൽ വച്ചിരിക്കുന്നതെന്ന് തുഷാർ ഗാന്ധി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടീസ്റ്റ സെതൽവാദിനെയും പരിപാടിയിൽ പങ്കെടുക്കാൻ അനുവദിച്ചില്ല. മുംബൈ ജൂഹുവിലെ വീടിനു പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും 20ഓളം പൊലീസുകാർ വീട് വളഞ്ഞെന്നുമായിരുന്നു ടീസ്റ്റയുടെ ആരോപണം.  രാവിലെ 8 മണിക്കായിരുന്നു ചടങ്ങ്.  

Asianet News Live

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി