നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്രയ്ക്ക് ജാമ്യം; ഇന്ന് ജയില്‍ മോചിതനാകും

By Web TeamFirst Published Sep 21, 2021, 8:07 AM IST
Highlights

50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴി നീല ചിത്രങ്ങള്‍ വില്‍ക്കുന്നു എന്ന കേസില്‍ ജൂലായ് മാസത്തിലാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്.

മുംബൈ: നീലച്ചിത്ര നിര്‍മ്മാണക്കേസില്‍ രാജ് കുന്ദ്രയ്ക്ക് മുംബൈ കോടതി ജാമ്യം അനുവദിച്ചു. കേസില്‍ പൊലീസ് നാലുപേര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് കൂടിയായ രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചത്. പൊലീസ് കുറ്റപത്രത്തില്‍ തനിക്കെതിരെ തെളിവുകളൊന്നും ഇല്ലെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ശനിയാഴ്ച കുന്ദ്ര കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.

ഇത് പരിഗണിച്ച കോടതി, 50,000 രൂപ ഈടിലാണ് കുന്ദ്രയ്ക്ക് ജാമ്യം അനുവദിച്ചത്. ഹോട്ട് ഷോട്ട് എന്ന ആപ്പ് വഴി നീല ചിത്രങ്ങള്‍ വില്‍ക്കുന്നു എന്ന കേസില്‍ ജൂലായ് മാസത്തിലാണ് രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തെയും ജാമ്യത്തിന് വേണ്ടി കുന്ദ്ര ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല. പൊലീസും ജാമ്യത്തെ എതിര്‍ത്തു. അശ്ലീല ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടി ഗഹന വസിഷ്ഠ അടക്കം എട്ടുപേര്‍ക്കെതിരെ മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം നല്‍കിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!