
ഭോപ്പാൽ: ഫ്ലൈറ്റിലെ സീറ്റ് വിവാദത്തിൽ വിശദീകരണവുമായി ഭോപ്പാൽ എംപി പ്രഗ്യാസിംഗ് താക്കൂർ. സ്പൈസ് ജെറ്റിൽ മുൻകൂട്ടി സീറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും അധികപണം നൽകിയിരുന്നുവെന്നുമാണ് പ്രഗ്യാസിംഗ് പറയുന്നത്. സ്വകാര്യ വിമാന കമ്പനിയായ സ്പൈസ് ജെറ്റിൽ ബുക്ക് ചെയ്ത സീറ്റ് ലഭിച്ചില്ലെന്ന് പരാതിയുമായി കഴിഞ്ഞ ദിവസം പ്രഗ്യാസിംഗ് രംഗത്ത് വന്നിരുന്നു. ദില്ലി-ഭോപ്പാൽ ഫ്ലൈറ്റിലായിരുന്നു സംഭവം. എന്നാൽ സീറ്റ് ബുക്ക് ചെയ്ത സമയത്ത് വീൽചെയൽ യാത്രക്കാരിയാണ് എന്ന വസ്തുത അറിയിച്ചില്ലെന്നാണ് വിമാന കമ്പനി അധികൃതരുടെ വിശദീകരണം.
താൻ ബുക്ക് ചെയ്ത സീറ്റിൽ ഇരിക്കാൻ മറ്റ് യാത്രക്കാരും ഫ്ലൈറ്റ് ജീവനക്കാരും സമ്മതിച്ചില്ലെന്ന് പ്രഗ്യാ സിംഗ് ആരോപിക്കുന്നു. പ്രഗ്യാസിഗും സഹയാത്രികരും തമ്മിലുള്ള വാക്കുതർക്കം വെളിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. തന്റെ സുഷുമ്ന നാഡിയിൽ പ്രശ്നമുണ്ട്. അതിനാലാണ് സീറ്റ് 1എ ബുക്ക് ചെയ്തത്. അതിൽ കാൽ നീട്ടിവച്ച് യാത്ര ചെയ്യാൻ സാധിക്കും. പ്രഗ്യാ സിംഗ് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam