കൊവിഡ് പ്രതിസന്ധി; ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി

Web Desk   | Asianet News
Published : May 15, 2020, 08:23 AM IST
കൊവിഡ് പ്രതിസന്ധി; ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി

Synopsis

മാർച്ചിൽ പി‌എം-കെയേഴ്സ് ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ പുതിയ തീരുമാനങ്ങൾ.

ദില്ലി: കൊവിഡ് 19 പ്രതിസന്ധി കണക്കിലെടുത്ത് ഒരു വർഷത്തെ ശമ്പളത്തിന്റെ 30 ശതമാനം വേണ്ടെന്നുവച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ചെലവ് ചുരുക്കാനായി നിരവധി നടപടികൾ നടപ്പിലാക്കാനും രാഷ്ട്രപതി ഭവൻ തീരുമാനിച്ചിട്ടുണ്ട്. മാർച്ചിൽ പി‌എം-കെയേഴ്സ് ഫണ്ടിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്തതിന് പിന്നാലെയാണ് രാഷ്ട്രപതിയുടെ പുതിയ തീരുമാനങ്ങൾ.

ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി ഔദ്യോഗിക പരിപാടികൾക്കായി ആഡംബര വാഹനം ഉപയോഗിക്കില്ല. രാഷ്​ട്രപതി ഭവനിൽ ഓഫീസ്​ സ്​റ്റേഷനറി സാധനങ്ങൾ, ഇന്ധനം എന്നിവയുടെ ഉപയോഗം കുറക്കും. സ്വാശ്രയ ഇന്ത്യയെന്ന സർക്കാരിന്റെ ആശയം സാക്ഷാത്കരിക്കുന്നതിനും പകർച്ചവ്യാധിയോട് പോരാടുന്നതിനുമായി എല്ലാവരും കൈകോർക്കണം. 

രാജ്യത്തി​​ന്റെ വികസനത്തിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള ചെറുതും പ്രധാനപ്പെട്ടതുമായ സംഭാവനയാണ്​ ചെലവുചുരുക്കൽ നടപടിയെന്നും രാഷ്​ട്രപതി പ്രസ്​താവനയിൽ പറയുന്നു. പ്രധാനമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍, എം.പിമാര്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറക്കാൻ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുട്ട കഴിച്ചാൽ ക്യാൻസർ വരുമോ? വ്യക്തത വരുത്തി എഫ്എസ്എസ്എഐ, 'പരിഭ്രാന്തരാകേണ്ട കാര്യമില്ല, പ്രചാരണം വ്യാജം'
ഇത് കരിനിയമം, ഈ കരിനിയമത്തിനെതിരെ പോരാടാൻ ഞാനും കോൺഗ്രസും പ്രതിജ്ഞാബദ്ധം; പുതിയ തൊഴിലുറപ്പ് പദ്ധതിയിൽ രൂക്ഷ വിമർശനവുമായി സോണിയ ഗാന്ധി