
തലക്കാവേരി: കുടകിലെ മണ്ണിടിച്ചിലിൽ കാണാതായ തലക്കാവേരി ക്ഷേത്ര പൂജാരി നാരായണാചാര്യയുടെ മൃതദേഹം കണ്ടെടുത്തു. ഇനി മൂന്നുപേരെ കൂടിയാണ് കണ്ടെത്താനുള്ളത്. ദേശീയ - സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ തിരച്ചിൽ വരും ദിവസങ്ങളിലും തുടരും.
മടിക്കേരി താലൂക്കിലെ ഭാഗമണ്ഡലയിലാണ് ഏറെ പ്രസിദ്ധമായ തലക്കാവേരി ക്ഷേത്രം. കാവേരി നദിയുടെ ഉത്ഭവ സ്ഥാനമാണിത്. ബ്രഹ്മഗിരി മലനിരകകളിലെ ക്ഷേത്രത്തിന് 200 മീറ്റർ മാറിയാണ് മണ്ണിടിച്ചിലുണ്ടായത്. പൂജാരിമാരും ജീവനക്കാരും ഉൾപ്പടെ ഏഴ് പേരെയായിരുന്നു കാണാതായത്. ഇവർ താമസിച്ചിരുന്ന രണ്ട് വീടുകളും മണ്ണിനടിയിലായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam