രാജ്യത്തിന്റെ അതിർത്തി സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി യോഗം വിളിച്ചു

By Web TeamFirst Published Nov 20, 2020, 3:01 PM IST
Highlights

എട്ട് ഘട്ടങ്ങളിലായി കശ്മീരിൽ ജില്ലാ വികസന സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് അലങ്കോലപ്പെടുത്താൻ ഭീകരർ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്

ദില്ലി: രാജ്യത്തിന്റെ അതിർത്തികളിലെ സുരക്ഷ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗം വിളിച്ചുചേർത്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി, രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതർ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു. നാഗ്രോട്ടാ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് യോഗം ചേർന്നത്. 

എട്ട് ഘട്ടങ്ങളിലായി കശ്മീരിൽ ജില്ലാ വികസന സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇത് അലങ്കോലപ്പെടുത്താൻ ഭീകരർ ശ്രമിക്കുമെന്നാണ് രഹസ്യാന്വേഷണ റിപ്പോർട്ട്. എന്നാൽ കശ്മീരിലെ മാത്രം വിഷയമല്ല യോഗത്തിൽ ചർച്ചയായത്. മുംബൈ ആക്രമണത്തിന്റെ വാർഷികത്തിൽ ഭീകരർ ആക്രമണത്തിന് പദ്ധതിയിടുന്നതായും റിപോർട്ടുകളുണ്ട്. സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

click me!