ഗുജറാത്ത് സന്ദർശനത്തിനിടയിൽ മോദി അമ്മയെ കാണാനെത്തി

Published : Mar 05, 2019, 10:50 AM IST
ഗുജറാത്ത് സന്ദർശനത്തിനിടയിൽ മോദി അമ്മയെ കാണാനെത്തി

Synopsis

നവതിയുടെ നിറവിലെത്തിയ ഹീരാബാ ​ഗാന്ധിന​ഗറിന്  സമീപം മോദിയുടെ സഹോദരനായ പങ്കജ് മോദിക്കൊപ്പമാണ് താമസം. രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മോദി സ്വന്തം സംസ്ഥാനമായ ​ഗുജറാത്തിലെത്തിയിരിക്കുന്നത്. 

അഹമ്മദാബാദ്: ​ഗുജറാത്ത് സന്ദർശനത്തിനിടയിൽ അമ്മ ഹീരാബായെ കാണാൻ മോദിയെത്തി. അഹമ്മദാബാദിനടുത്തുള്ള റെയ്സാൻ ​ഗ്രാമത്തിൽ റാലിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മോദി. നവതിയുടെ നിറവിലെത്തിയ ഹീരാബാ ​ഗാന്ധിന​ഗറിന്  സമീപം മോദിയുടെ സഹോദരനായ പങ്കജ് മോദിക്കൊപ്പമാണ് താമസം. രണ്ട് ദിവസത്തെ സന്ദർശനത്തിന് വേണ്ടിയാണ് മോദി സ്വന്തം സംസ്ഥാനമായ ​ഗുജറാത്തിലെത്തിയിരിക്കുന്നത്. 

അമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പം അരമണിക്കൂർ നേരം അദ്ദേഹം ചെലവഴിച്ചു. അമ്മയെ കാണാൻ പോകുന്നതിന് മുമ്പ് റെയ്സാൻ ​ഗ്രാമത്തിലെ ഡോലേശ്വർ മഹാദേവ ക്ഷേത്രത്തിലും മോദി ദർശനം നടത്തി. മഹാശിവരാത്രിയോട് അനുബന്ധിച്ച് ക്ഷേത്രത്തിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും സംഘടിപ്പിച്ചിരുന്നു. ​ഗുജറാത്തിൽ പ്രധാനപ്പെട്ട രണ്ട് പരിപാടികളിൽ ഇന്ന് മോദി പങ്കെടുക്കും. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എക്സിറ്റ് പോളുകൾ വരുന്നത് ബിജെപിയുടെ ഓഫീസിൽനിന്ന്, 226ലധികം സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് മമത ബാനർജി
കല്യാണ ഘോഷയാത്രയുടെ ഡി ജെ, ചത്ത് വീണത് 140 കോഴികൾ, ഡി ജെക്കെതിരെ കേസ് എടുത്ത് പൊലീസ്