പ്രധാനമന്ത്രി മോദി 29ന് വീണ്ടും ബീഹാറിലേക്ക്; രണ്ട് ദിവസത്തെ സന്ദര്‍ശനം

Published : May 17, 2025, 03:16 PM ISTUpdated : May 17, 2025, 03:27 PM IST
പ്രധാനമന്ത്രി മോദി 29ന് വീണ്ടും ബീഹാറിലേക്ക്; രണ്ട് ദിവസത്തെ സന്ദര്‍ശനം

Synopsis

പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യും. 

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും ബീഹാറിലേക്ക്. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഈമാസം 29 ന് മോദി ബീഹാറിലെത്തും. പറ്റ്നയിൽ ജയ് പ്രകാശ് നാരായൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം ചെയ്യും. 30ന് നടക്കുന്ന പൊതുജന സമ്മേളനത്തിലും മോദി പങ്കെടുക്കും. പഹൽ​ഗാം ഭീകരാക്രമണത്തിന് ശേഷം  രണ്ടാം തവണയാണ് മോദി ബീഹാർ സന്ദർശിക്കുന്നത്. ഭീകരാക്രമണം നടന്നതിന് പിന്നാലെ 24 ന് പറ്റ്നയിലെ പരിപാടിയിൽ പങ്കെടുക്കവേയാണ് മോദി പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിച്ചത്. ഈ വർഷം അവസാനമാണ് ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുജിസി നെറ്റ് പരീക്ഷയുടെ ഉത്തരസൂചിക ഞായറാഴ്ച പ്രസിദ്ധീകരിച്ചേക്കും
ക്ഷേത്രത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരിയെ ബിജെപി എംഎൽഎയുടെ മകൾ മർദ്ദിച്ചു, പരാതി