വര്‍ഷങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടും സൈന്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയമായിരുന്നു: പ്രധാനമന്ത്രി

Published : Mar 03, 2019, 08:57 AM IST
വര്‍ഷങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടും സൈന്യത്തിന് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയമായിരുന്നു: പ്രധാനമന്ത്രി

Synopsis

വര്‍ഷങ്ങളോളം അധികാരത്തില്‍ ഇരുന്ന സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് സൈനികരും കര്‍ഷകരുമാണെന്നും മോദി കുറ്റപ്പെടുത്തി.

ദില്ലി: വര്‍ഷങ്ങള്‍ അധികാരത്തില്‍ ഇരുന്നിട്ടും സൈന്യത്തിന് അടിസ്ഥാ സൗകര്യങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യാ ടുഡേ കോണ്‍ക്ലേവ് 2019 ല്‍ സംസാരിക്കവേയാണ് കോണ്‍ഗ്രസിന് പ്രധാനമന്ത്രിയുടെ വിമര്‍ശനം. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് സൈന്യത്തിന് ആവശ്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ ഇരുന്ന 2009 ല്‍ 1,86,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് സൈന്യം ആവശ്യപ്പെട്ടെങ്കിലും ഒരു ജാക്കറ്റ് പോലും ലഭിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. 

അതേസമയം തങ്ങള്‍ക്ക് 2,30,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് സൈന്യത്തിനായി വാങ്ങാന്‍ കഴിഞ്ഞതായും മോദി അവകാശപ്പെട്ടു. വര്‍ഷങ്ങളോളം അധികാരത്തില്‍ ഇരുന്ന സര്‍ക്കാരിന്‍റെ കാലത്ത് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിയത് സൈനികരും കര്‍ഷകരുമാണെന്നും മോദി കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നു, വണ്ടി തടഞ്ഞ് ബിജെപി'; അ‍ർധരാത്രി വാർത്താ സമ്മേളനം നടത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ, ബംഗാളിൽ നാടകീയ രംഗങ്ങൾ
കെ സി വേണുഗോപാലിനെ തേടി പാർലമെന്‍റിൽ നിന്നൊരു സുപ്രധാന നിയമന വാർത്ത, പബ്ലിക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനായി വീണ്ടും നിയമിച്ചു