
ദില്ലി: അന്താരാഷ്ട്ര യോഗ ദിനമായ ഇന്ന് പശ്ചിമ ബംഗാളിൽ ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലുള്ള റെഡ് റോഡിൽ നടക്കുന്ന യോഗാ ദിന ചടങ്ങിലാണ് മോദി പങ്കെടുക്കുന്നത്. യോഗയുടെ നിർദേശങ്ങളും യുവാക്കൾക്ക് മോദി നൽകി. ആയിരക്കണക്കിന് പേരാണ് യോഗ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരിക്കുന്നത്. അതിരാവിലെ തന്നെ യോഗ ആരംഭിച്ചുകഴിഞ്ഞിരുന്നു. ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ് ഇത്തവണത്തെ സന്ദേശം.
അതേസമയം, രാജ്യത്തുടനീളം വിപുലമായ പരിപാടികളാണ് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ദില്ലിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കോണാർക്, തമിഴ്നാട്ടിലെ മഹാബലിപുരം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 100 ചരിത്ര- സാംസ്കാരിക കേന്ദ്രങ്ങളിൽ വിപുലമായ പരിപാടികൾ നടക്കും. കേരളത്തിലും എല്ലാ ജില്ലകളിലും പരിപാടികൾ നടക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam