പ്രിയ വർ​ഗീസിന്റെ നിയമനം: യുജിസി വാദത്തോട് വിയോജിപ്പ് അറിയിച്ച് സുപ്രീംകോടതി; കേസിൽ വാദംകേൾക്കൽ പൂർത്തിയായി

Published : Oct 28, 2026, 02:32 PM IST
priya varghese supreme court

Synopsis

പ്രിയ വർ​ഗീസിന്റെ കേസിൽ ബുധനാഴ്ചയോടെ സുപ്രീംകോടതിയിലെ വാദംകേൾക്കൽ പൂർത്തിയായി. ഇനി വിശദമായ വാദം എഴുതിനൽകാൻ കക്ഷികൾക്ക് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദംകേട്ടത്.

ന്യൂഡൽഹി: പ്രിയ വർ​ഗീസിന്റെ കണ്ണൂർ സർവകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ യുജിസി വാദത്തോട് വിയോജിപ്പ് അറിയിച്ച് സുപ്രീംകോടതി. അസിസ്റ്റന്റ് പ്രൊഫസറായി നിയമനം ലഭിച്ചശേഷമുള്ള ​ഗവേഷണ കാലയളവ് അധ്യാപകപരിചയമായി കണക്കിലെടുക്കാമെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഇത് അധ്യാപകപരിചയമായി കണക്കിലെടുക്കാൻ കഴിയില്ലെന്നായിരുന്നു യുജിസി വാദം. ഇതിനെതിരേയാണ് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.

പ്രിയ വർ​ഗീസിന്റെ കേസിൽ ബുധനാഴ്ചയോടെ സുപ്രീംകോടതിയിലെ വാദംകേൾക്കൽ പൂർത്തിയായി. ഇനി വിശദമായ വാദം എഴുതിനൽകാൻ കക്ഷികൾക്ക് ഒരാഴ്ചത്തെ സമയവും അനുവദിച്ചു. ജസ്റ്റിസുമാരായ മനോജ് മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വാദംകേട്ടത്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

കേസിൽ പ്രിയ വർ​ഗീസിന് അനുകൂലമായ നിരീക്ഷണങ്ങളാണ് സുപ്രീംകോടതിയിൽനിന്നുണ്ടായത്. പിഎച്ച്ഡി ലഭിച്ചശേഷം എട്ടുവർഷം പ്രവൃത്തിപരിചയം എന്നല്ല അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള യോ​ഗ്യതയായി സർവകലാശാല പറഞ്ഞിരുന്നില്ല. പ്രിയ അവധിയെടുത്തല്ല ​ഗവേഷണം നടത്തിയതെന്ന് സർവകലാശാല തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. യോ​ഗ്യതയുണ്ടെങ്കിൽ പ്രിയ വർ​ഗീസ് സ്ഥാനത്ത് തുടരുമെന്നും ഇല്ലെങ്കിൽ നീക്കുമെന്നരീതിയിലുള്ള നിരീക്ഷണമാണ് സുപ്രീംകോടതിയുടെ ഭാ​ഗത്തുനിന്നുണ്ടായത്. തുടർന്നാണ് പ്രിയയുടെ യോ​ഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി എഴുതി നൽകാൻ അഭിഭാഷകനോട് ആവശ്യപ്പെട്ടത്. ഇതിന്റെ പകർപ്പ് ഹർജിക്കാരനായ ജോസഫ് സ്കറിയയ്ക്ക് നൽകണമെന്നും കോടതി നിർദേശിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് വിജയ്‍യുടെ ദീപാവലി സമ്മാനം; തമിഴ്നാട്ടിൽ 13 വർഷത്തിന് ശേഷം ഓട്ടോക്കൂലി വർധിപ്പിച്ചു
തേനിയിലെ വനമേഖല വളഞ്ഞ് പൊലീസ്; ജയിലിലുണ്ടായിരുന്നത് തോക്ക് ഉപയോ​ഗിക്കാൻ അറിയാത്ത ഉദ്യോ​ഗസ്ഥർ; 50-ലധികം പേർ ജയിൽചാടിയെന്ന് ഡിഎംകെ