തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കാതെ സുതാര്യമായ നയങ്ങൾ സ്വീകരിക്കണം; യുപി സർക്കാരിനെതിരെ പ്രിയങ്ക ​ഗാന്ധി

Web Desk   | Asianet News
Published : Jul 18, 2020, 03:20 PM IST
തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കാതെ സുതാര്യമായ നയങ്ങൾ സ്വീകരിക്കണം; യുപി സർക്കാരിനെതിരെ പ്രിയങ്ക ​ഗാന്ധി

Synopsis

അത്തരം സാഹചര്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നതിന് പകരം സർക്കാർ സുതാര്യമായ നയങ്ങളാണ് സ്വീകരിക്കേണ്ടത്. 


ദില്ലി: കോവിഡ് വ്യാപനം കൈകാര്യം ചെയ്ത സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് വീഴ്ച സംഭവിച്ചെന്ന ആരോപണവുമായി കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി വധ്ര. കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കാതെ സുതാര്യമായ നയങ്ങൾ സ്വീകരിക്കണമെന്ന് പ്രിയങ്ക ​ഗാന്ധി പറഞ്ഞു. 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ച് നിരവധി അവകാശ വാദങ്ങളാണ് സർക്കാർ നടത്തുന്നത്. എന്നാൽ അവിടെ നിന്ന് രണ്ട് കിലോമീറ്റർ അകലെ അവരുടെ അവകാശവാദങ്ങൾ വെളിച്ചത്ത് വരുന്നുണ്ട്. പ്രിയങ്ക ​ഗാന്ധി ട്വീറ്റിൽ കുറിച്ചു. യുപിയിൽ കൊറോണ വൈറസ് വൻതോതിൽ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അത്തരം സാഹചര്യത്തിൽ തെറ്റായ അവകാശ വാദങ്ങൾ ഉന്നയിക്കുന്നതിന് പകരം സർക്കാർ സുതാര്യമായ നയങ്ങളാണ് സ്വീകരിക്കേണ്ടത്. സർക്കാരിന്റെ അവകാശ വാദങ്ങൾ പൊള്ളയാണെന്നും പ്രിയങ്ക ​ഗാന്ധി കുറ്റപ്പെടുത്തി. മാധ്യമ വാർത്തകളെ പരാമർശിച്ചാണ് പ്രിയങ്ക ​ഗാന്ധി സംസാരിച്ചത്. 

കൊവിഡ് ബാധിതർക്കായി രണ്ട് ലക്ഷം കിടക്കകൾ തയ്യാറാക്കിയിട്ടുണ്ട് എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പറഞ്ഞിരുന്നു. എന്നാൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ സജ്ജീകരണങ്ങളിലെ ക്രമക്കേട് പുറത്തു വരുന്നുണ്ട്. പ്രിയങ്ക ​ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സെൻസസ് രണ്ടു ഘട്ടങ്ങളിലായി, കേരളത്തിൽ ആദ്യ ഘട്ടം ജൂണിൽ, നടക്കുന്നത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റൽ സെന്‍സസ്, 16 ഭാഷകളിൽ മൊബൈൽ ആപ്പ്
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ എത്താതെ അണ്ണാമലൈ, കാരണം അറിയില്ലെന്ന് ബിജെപി നേതാക്കൾ; വിട്ടുനിന്നത് സീറ്റ് വിഭജനത്തിലെ അതൃപ്തിക്ക് പിന്നാലെ