കൊവിഡിനെതിരെ കരുതിയിരിക്കാം; 'കൈകഴുകല്‍' വീഡിയോയുമായി പ്രിയങ്ക ഗാന്ധി

By Web TeamFirst Published Mar 22, 2020, 8:35 AM IST
Highlights

കൊവിഡിനെ ചെറുക്കാന്‍ ശരിയായ രീതിയില്‍ കൈകഴുകേണ്ട ആവശ്യകത ബോധ്യപ്പെടുത്തുന്ന വീഡിയോയുമായി പ്രിയങ്ക ഗാന്ധി. 

ദില്ലി: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ മുന്‍കരുതല്‍ വീഡിയോയുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ശരിയായ രീതിയില്‍ കൈകഴുകി കൊവിഡിനെ ചെറുക്കാമെന്നും വൈറസിനെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ച രീതിയില്‍ എങ്ങനെ കൈകള്‍ കഴുകി അണുവിമുക്തമാക്കാം എന്നാണ് ട്വിറ്ററില്‍ പങ്കുവെച്ച 60 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രിയങ്ക വിശദമാക്കുന്നത്. 'നിങ്ങള്‍ മുന്‍കരുതല്‍ എടുത്തോ?' എന്ന് ചോദിച്ചുകൊണ്ട് തുടങ്ങുന്ന വീഡിയോയില്‍ ഇത്തരം ചെറിയ കാര്യങ്ങള്‍ കൊവിഡിനെതിരെ പോരാടാന്‍ നമ്മെ സഹായിക്കുമെന്നും വ്യാജവാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും പ്രിയങ്ക പറയുന്നു. 

കൊവിഡ് വൈറസിനെ ഒരുമിച്ച് നിന്ന് നേരിടാമെന്നും ഏറ്റവും പ്രധാനമായി ഭയം ഒഴിവാക്കുകയാണെന്ന് വേണ്ടതെന്നും ഉത്തരവാദിത്വബോധമുള്ള പൗരന്‍മാരായി ബോധവല്‍ക്കരണം നടത്താമെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  
 

क्या आप छोटी-छोटी सावधानियां बरत रहे हैं? आपकी ये सावधानियां कोरोना वायरस के खिलाफ लड़ाई को मजबूत करेंगी।

जागरूक नागरिक की तरह सावधानियों को अपने जीवन का हिस्सा बनाएं और इसके बारे में जागरूकता फैलाएं। pic.twitter.com/hlhQ1gysWb

— Priyanka Gandhi Vadra (@priyankagandhi)
click me!