രാഹുൽ ഗാന്ധി യുപിയിൽ മത്സരിക്കുമോ? ഒപ്പം പ്രിയങ്കയും ഇറങ്ങുമോ? കോൺഗ്രസിന്‍റെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും

Published : Mar 11, 2024, 12:16 AM IST
രാഹുൽ ഗാന്ധി യുപിയിൽ മത്സരിക്കുമോ? ഒപ്പം പ്രിയങ്കയും ഇറങ്ങുമോ? കോൺഗ്രസിന്‍റെ നിർണായക തീരുമാനം ഇന്നുണ്ടായേക്കും

Synopsis

യു പി അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാ‌ർത്ഥികളെയാകും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കുക

ദില്ലി: ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതിന് പിന്നാലെ കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. യു പി അടക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാ‌ർത്ഥികളെയാകും ഇന്നത്തെ യോഗത്തിൽ തീരുമാനിക്കുക. മുൻ ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി യു പിയിലും മത്സരിക്കുമോയെന്ന് ഇന്നത്തെ യോഗത്തോടെ വ്യക്തമാകും. പ്രിയങ്ക ഗാന്ധിയുടെ കാര്യത്തിലും ഇന്നത്തെ തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തീരുമാനമുണ്ടാകാൻ സാധ്യതയുണ്ട്.

അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബി ജെ പി സ്ഥാനാർത്ഥികളെ തീരുമാനിക്കാനായി ബി ജെ പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗവും ഇന്ന് ചേരും. വൈകീട്ട് ദില്ലിയിലെ ബി ജെ പി ആസ്ഥാനത്താണ് യോഗം ചേരുക. പഞ്ചാബ്, ഹിമാചൽ പ്രദേശ്, മഹാരാഷ്ട്ര, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളെയാകും രണ്ടാം പട്ടികയിൽ പ്രഖ്യാപിക്കുക. 195 സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ട പട്ടികയിൽ ബി ജെ പി പ്രഖ്യാപിച്ചത്. ഇതിൽ രണ്ടുപേർ പിന്മാറിയിരുന്നു. സ്ഥാനാർതി പ്രഖ്യാപനത്തിന്‍റെ ഭാഗമായി വിവിധ സംസ്ഥാന ഘടകങ്ങളുമായി ദേശീയ നേതൃത്വം കഴിഞ്ഞ ദിവസം ചർച്ചകൾ നടത്തിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശമ്പളം കുതിച്ചുയരും, 34 ശതമാനം വരെ വർധിക്കാൻ സാധ്യത; എട്ടാം ശമ്പള കമ്മീഷന്‍റെ ശുപാർശകൾ ഉടൻ ഉണ്ടായേക്കും, കേന്ദ്ര ജീവനക്കാർ ആകാംക്ഷയിൽ
ബംഗാൾ പിടിക്കാനുറച്ച് ബിജെപി; അമിത് ഷാ കൊൽക്കത്തയിൽ, തിരക്കിട്ട കൂടിക്കാഴ്ചകൾ