ദില്ലി വിമാനത്താവളത്തിന് ഖാലിസ്ഥാൻ തീവ്രവാദ സംഘടനയുടെ ഭീഷണി; രണ്ട് വിമാനങ്ങൾ റദ്ദാക്കണമെന്നാവശ്യം

Published : Nov 04, 2020, 03:36 PM ISTUpdated : Nov 04, 2020, 03:49 PM IST
ദില്ലി വിമാനത്താവളത്തിന് ഖാലിസ്ഥാൻ തീവ്രവാദ സംഘടനയുടെ ഭീഷണി; രണ്ട് വിമാനങ്ങൾ റദ്ദാക്കണമെന്നാവശ്യം

Synopsis

ലണ്ടനിലേക്ക് നാളെ പുറപ്പെടുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കണം എന്നാണ് സിഖ് ഫോർ ജസ്റ്റിസ് വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടത്. സന്ദേശം എത്തിയതിന് പിന്നാലെ സുരക്ഷ വർധിപ്പിച്ചു.

ദില്ലി: ദില്ലി വിമാനത്താവളത്തിന് ഖാലിസ്ഥാൻ തീവ്രവാദ സംഘടനകളിൽ നിന്ന് ഭീഷണി. ദില്ലിയിൽ നിന്ന് ലണ്ടനിലേക്കുള്ള രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ ആക്രമിക്കുമെന്ന ഖാലിസ്ഥാൻ തീവ്രവാദ സംഘടനയുടെ ഭീഷണിയെത്തുടർന്ന് ദില്ലി വിമാനത്താവളത്തിന് സുരക്ഷ വർധിപ്പിച്ചു. നാളെ പുറപ്പെടാനിരിക്കുന്ന രണ്ട് വിമാനങ്ങൾ റദ്ദാക്കിയില്ലെങ്കിൽ ആക്രമിക്കുമെന്നാണ് സിഖ് ഫോർ ജസ്റ്റിസ് ഭീഷണി. 

വീഡിയോ സന്ദേശം പുറത്തുവന്നതിന് പിന്നാലെ ദില്ലി പൊലീസും സിആർപിഎഫും ഉന്നത തല യോഗം ചേർന്ന് വിമാനത്താവള സുരക്ഷ വിലയിരുത്തി. കൂടുതൽ സുരക്ഷാ ജീവനക്കാരെ വിമാനത്താവളത്തിൽ വിന്യസിപ്പിച്ചെന്ന് ദില്ലി എയർപോർട്ട് സിസിപി രാജീവ് രഞ്ജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  ഭീഷണിയുടെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തമിഴ്നാട്ടിൽ ക്രമസമാധാന തകർച്ചയെന്ന് എൻഡിഎ; സംസ്ഥാന വ്യാപക പ്രതിഷേധത്തിന് എടപ്പാടി പളനിസാമി നേതൃത്വം നൽകും
'സംഘപരിവാറിന്റെ ബി ടീമാണ് കോൺഗ്രസ്', രാജ്യസഭ തെരഞ്ഞെടുപ്പിലെ എൻഡിഎയുടെ അട്ടിമറി വിജയത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി