കർണാടകയിൽ പത്രിക സമർപ്പിച്ച് പ്രമുഖ നേതാക്കൾ, താരറാലികൾക്കും തുടക്കം, കിച്ച സുദീപിനൊപ്പം ബൊമ്മൈയുടെ പ്രചാരണം

Published : Apr 19, 2023, 11:55 AM IST
കർണാടകയിൽ പത്രിക സമർപ്പിച്ച് പ്രമുഖ നേതാക്കൾ, താരറാലികൾക്കും തുടക്കം, കിച്ച സുദീപിനൊപ്പം ബൊമ്മൈയുടെ പ്രചാരണം

Synopsis

വിജയേന്ദ്രയുടെ പത്രികാ സമർപ്പണത്തിന് യെദിയൂരപ്പ ശിക്കാരിപുരയിൽ എത്തിയത് തന്‍റെ ആദ്യത്തെ അംബാസിഡർ കാറിലായിരുന്നു.       

ബെംഗളുരു : കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് പത്രിക സമർപ്പിച്ച് പ്രമുഖ നേതാക്കൾ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഷിഗാവിൽ പത്രിക നൽകി. വലിയ റോഡ് ഷോ ആയി നടൻ കിച്ച സുദീപിനൊപ്പം ബൊമ്മൈ ഇന്ന് മണ്ഡലം മുഴുവൻ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും. സിദ്ദരാമയ്യ വരുണയിൽ പത്രിക നൽകി. കൊച്ചുമകൻ ദാവനൊപ്പമെത്തിയാണ് സിദ്ദരാമയ്യ പത്രിക നൽകിയത്. കോലാറിൽ മത്സരിക്കാനുള്ള സിദ്ദരാമയയ്യുടെ നീക്കം കോൺ​ഗ്രസ് വെട്ടിയിരുന്നു. വലിയ തെരഞ്ഞെടുപ്പ് റാലിയായാണ് സിദ്ദരാമയ്യ പത്രിക സമർപ്പിച്ചത്. യെദിയൂരപ്പയ്ക്കൊപ്പമെത്തിയാണ് ബിജെപി നേതാവ് വിജയേന്ദ്ര പത്രിക നൽകിയത്. വിജയേന്ദ്രയുടെ പത്രികാ സമർപ്പണത്തിന് യെദിയൂരപ്പ ശിക്കാരിപുരയിൽ  എത്തിയത് തന്‍റെ ആദ്യത്തെ അംബാസിഡർ കാറിലായിരുന്നു. 

Read More : മധ്യപ്രദേശിൽ ട്രെയിൻ അപകടം. ചരക്കുവണ്ടികൾ കൂട്ടിയിടിച്ച് തീപിടിച്ചു, ലോക്കോ പൈലറ്റ് മരിച്ചു

PREV
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം