
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് നേരെ കർണാടകത്തില്‍ കർഷകരുടെ പ്രതിഷേധം. ബലഗാവി ജില്ലയില്‍ അമിത് ഷാ സന്ദർശനത്തിനെത്തിയ രണ്ടിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. അമിത് ഷായ്‍ക്കെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്ത്രീകളടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയടക്കമുള്ള നേതാക്കൾ അമിത് ഷായോടപ്പം ഉണ്ടായിരുന്നു.
കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ നേരത്തെയും വടക്കന്‍ കർണാടകത്തിലെ കർഷകർ വ്യാപക പ്രതിഷേധമാണ് ഉയർത്തിയത്. ബലഗാവിയിലെ കർഷകർ ബെംഗളൂരുവില്‍ അടക്കം നിയമങ്ങൾ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്തിരുന്നു. അതേസമയം അമിത് ഷായുടെ പര്യടനം ജില്ലയില്‍ തുടരുകയാണ്. വൈകിട്ട് നടന്ന പൊതുപരിപാടിയില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ബിജെപി മിന്നുന്ന വിജയം നേടുമെന്ന് ചടങ്ങില്‍ അമിത് ഷാ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam