
ദില്ലി: ആറ് സംസ്ഥാനങ്ങളിൽ ഉള്ളവരുമായി പ്രധാനമന്ത്രി നടത്തുന്ന ഓൺലൈൻ സംവാദം തുടങ്ങി. കിസാൻ സമ്മാൻ നിധി നേരിട്ട് കർഷകരുടെ അക്കൗണ്ടിലെത്തുമെന്നും ഇത് കർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്ന് കൃഷിമന്ത്രി അറിയിച്ചു. നിയമത്തെ കുറിച്ച് ചിലർ കിംവദന്തികൾ ചിലർ പ്രചരിപ്പിക്കുന്നുവെന്ന് കൃഷിമന്ത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ, പാർലമെൻ്റ് സെൻട്രൽ ഹാളിൽ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധം. എബി വാജ്പേയി അനുസ്മരണ ചടങ്ങിനിടെയായിരുന്നു പ്രതിഷേധം. ആം ആദ്മി എംപിമാർ കാർഷിക ബില്ലുകൾക്കെതിരെയും പ്രധാനമന്ത്രിക്കെതിരെയും മുദ്രാവാക്യം മുഴക്കി.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന ദില്ലി പ്രക്ഷോഭം തുടങ്ങിയിട്ട് ഇന്ന് ഒരുമാസം തികയുകയാണ്. വിവാദനിയമത്തെ കുറിച്ച് വിശദീകരിക്കാൻ വേണ്ടിയാണ് 9 കോടി കർഷകരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നത്. ആറ് സംസ്ഥാനങ്ങളിലെ കർഷകരുമായിട്ടാണ് ഓൺലൈൻ സംവാദം. ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ കര്‍ഷക സംഘനകൾക്ക് കത്തുനൽകിയിരുന്നു. കർഷകരുടെ എല്ലാ ആവശ്യവും ചർച്ച ചെയ്യാമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. ന്യായമായ പരിഹാരത്തിന് തയ്യാറെന്നും സർക്കാർ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ പ്രസംഗം മന്ത്രിമാർ കർഷകർക്കൊപ്പം കേൾക്കും. എന്നാല്‍, തുറന്ന മനസ്സോടെയെങ്കിൽ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam