എയിംസിലെ സമരം: മലയാളി നഴ്സിനെ പൊലീസ് ലാത്തികൊണ്ട് അടിച്ചെന്ന് പരാതി

Published : Dec 15, 2020, 09:49 AM ISTUpdated : Dec 15, 2020, 09:56 AM IST
എയിംസിലെ സമരം: മലയാളി നഴ്സിനെ പൊലീസ് ലാത്തികൊണ്ട് അടിച്ചെന്ന് പരാതി

Synopsis

സമരവുമായി ബന്ധപ്പെട്ട് നഴ്സുമാർ അന്ത്യശാസനവുമായി കേന്ദ്രം രംഗത്തെത്തി. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 

ദില്ലി: എയിംസിലെ സമരത്തിനിടെ മലയാളി നഴ്സിന് പൊലീസിൻ്റെ മർദ്ദനമേറ്റെന്ന് പരാതി. സമരത്തിനെത്തിയ നഴ്സുമാരെ പ്രധാന കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പൊലീസ് നഴ്സിനെ ലാത്തികൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് പരാതി. അടിയേറ്റ നഴ്സിന്റെ കാല് പൊട്ടി. ഡയറക്ടർ ഓഫീസിന് മുന്നിൽ നഴ്സുമാരുടെ പ്രതിഷേധം തുടങ്ങി. എംയിസ് കാമ്പസിനകത്ത് വലിയ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

അതേസമയം, സമരവുമായി ബന്ധപ്പെട്ട് നഴ്സുമാർ അന്ത്യശാസനവുമായി കേന്ദ്രം രംഗത്തെത്തി. ഡ്യൂട്ടി ബഹിഷ്ക്കരിച്ച് സമരം ചെയ്യുന്ന നഴ്സുമാർക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കേസ് എടുക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ആശുപത്രിയിലെ സേവനങ്ങൾക്ക് തടസമില്ലാതെയിരിക്കാൻ നടപടി സ്വീകരിക്കാനും എയിംസ് അധികൃതർക്ക് നിർദ്ദേശം നൽകി.

കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം എംയിസ് നഴ്സ് യൂണിയൻ തള്ളി. പ്രശ്നങ്ങൾ 2019 ഡിസംബറിൽ പരിഹരിക്കാമെന്ന ഉറപ്പ്‌ നൽകിയതാണ്. ഇതുവരെ അതിന് കേന്ദ്ര സർക്കാർ തയ്യാറായിട്ടില്ല. കൊവിഡ് സാഹചര്യമായതിനാലാണ് ഇത്രയും നാൾ സമരം ചെയ്യാതെ ഇരുന്നത്. ഒരു മാസം മുൻപ് നൽകിയ സമര നോട്ടീസിന് പോലും മറുപടി നൽകിയിട്ടില്ലെന്നും സമരം അടിച്ചമർത്താനാണ് ഇപ്പോൾ എംയിസിന്‍റെ ശ്രമമെന്നും എംയിസ് നഴ്സ് യൂണിയൻ പറയുന്നു. സമരം ശക്തമായി തുടരുമെന്ന് എം യിസ് നേഴ്സിംഗ് യൂണിയൻ സെക്രട്ടറി സി.കെ.ഫമീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അത്യാഹിത വിഭാഗങ്ങളടക്കം ബഹിഷ്കരിച്ചാണ് സമരം. ശമ്പളത്തിലെ അപാകത പരിഹരിക്കുക, മുടങ്ങിക്കിടക്കുന്ന അനൂകൂല്യങ്ങൾ പുനസ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ട് വച്ചാണ് സമരം നടക്കുന്നത്. ഒരു മാസം മുൻപ് മാനേജ്മെന്റിനോട് ഈ ആവശ്യങ്ങൾ നിവേദനത്തിലൂടെ അറിയിച്ചിരുന്നുവെങ്കിലും ഇത് പരിഗണിക്കാതെ വന്നതോടെയാണ് സമരമെന്ന് യൂണിയൻ നേതാക്കൾ പറഞ്ഞു.

ഇന്നലെയാണ് അനിശ്ചിതകാല പണിമുടക്കിന് ആഹ്വാനം ചെയ്തതും തുടങ്ങിയതും. ജീവനക്കാരെ അനുനയിപ്പിക്കാൻ എയിംസ് അധികൃതർ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. സമരം അവസാനിപ്പിച്ച് ജോലിക്ക് കയറണമെന്ന് എയിംസ് ഡയറക്ടർ ആവശ്യപ്പെട്ടെങ്കിലും സമരക്കാർ ഇത് തള്ളി.

നഴ്സുമാർ മുന്നോട്ട് വെയ്ക്കുന്ന ആവശ്യങ്ങൾ 

23 വിഷയങ്ങളാണ് മുന്നോട്ട് വെയ്ക്കുന്നത് അതില്‍ പ്രധാനപ്പെട്ടവ:

1. ആറാം ശമ്പള കമ്മീഷനിലെ അപാകത പരിഹരിക്കുക.
2. മുടങ്ങി കിടക്കുന്ന അനൂകൂല്യങ്ങൾ നൽകുക 
3. കരാർ അടിസ്ഥാനത്തിൽ എം യിസിലേക്ക് സ്വകാര്യ ഏജൻസിയിൽ നിന്ന് നഴ്സുമാരെ നിയമിക്കുന്നത് നിർത്തുക

4. കേന്ദ്ര സർക്കാർ ജീവനക്കാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ലഭിക്കുന്ന ചികിത്സ സൗകര്യം ലഭ്യമാക്കുക 

5. നഴ്സിംഗ് നിയമനത്തിൽ ആൺ- പെൺ അനുപാതികം പാലിക്കുക

6. ജീവനക്കാരുടെ താമസ സൗകര്യം വർധിപ്പിക്കുക.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രതിപക്ഷം ന‌ടുത്തളത്തിൽ, കീറിയെറിഞ്ഞു, ജയ് ശ്രീറാം വിളിച്ച് ഭരണപക്ഷം, വിബി ജി റാം ജി ബിൽ രാജ്യസഭയും കടന്നു
കേന്ദ്ര സർക്കാറിനെതിരെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെ ശിവമൊ​​ഗയിൽ വനിതാ എഎസ്ഐയുടെ മാല കവർന്നു, നഷ്ടപ്പെട്ടത് 5 പവന്റെ സ്വർണമാല