ദില്ലിയിലെ മിന്നൽ സമരങ്ങൾ ഇന്നും തുടരും; ഇന്ന് സമരപ്രഖ്യാപനങ്ങളിലെ, സിജെപിയെ നിരീക്ഷിച്ച് പൊലീസ്

Published : Oct 18, 2026, 06:19 AM IST
cjp protest

Synopsis

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നു. വോട്ട് മോഷണ ആരോപണത്തിൽ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

ദില്ലി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടുള്ള ദില്ലിയിലെ മിന്നൽ സമരങ്ങൾ ഇന്നും തുടർന്നേക്കും. നവരാത്രി ആഘോഷങ്ങളിലേക്ക് കടന്നതിനാൽ ‍ഇന്ന് ആരും സമരപ്രഖ്യാപനം നടത്തിയിട്ടില്ല. കർശനമായ വ്യവസ്ഥകളോടെ പുറത്തിറങ്ങിയ സിജെപി നേതാക്കൾ ഏത് തരത്തിലാകും ഇനി മുന്നോട്ടുപോകുക എന്നതാണ് പ്രധാനം. അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ദില്ലിയില്‍ പ്രതിഷേധം വീണ്ടും ശക്തമാക്കാനാണ് ഇന്ത്യാ സഖ്യത്തിൻ്റെ തീരുമാനം. ഗ്യാനേഷ് കുമാര്‍ രാജി വച്ച് മാപ്പ് സാക്ഷിയാകണമെന്ന് വോട്ട് ചോരിയുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലുകള്‍ വിശദീകരിച്ച് പുറത്തിറക്കിയ പോഡ്കാസ്റ്റില്‍ രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു.

പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഇന്ത്യയെ അതൃപ്തി അറിയിക്കാന്‍ ആറ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയക്ക് കത്തെഴുതി. ദസറക്ക് ഇടവേള നല്‍കിയ പ്രതിഷേധം 25 ഓടെ വീണ്ടും സജീവമാക്കാനാണ് ഇന്ത്യാ സഖ്യത്തിന്‍റെ നീക്കം. അടുത്ത ശനിയാഴ്ചയോടെ ദില്ലിയിലെത്താനുള്ള നിര്‍ദ്ദേശം എംപിമാര്‍ക്ക് നല്‍കും. ഏറ്റെവുമൊടുവില്‍ സുപ്രീംകോടതിയിലേക്ക് നടത്തിയ റാലിയുടെ മോഡലില്‍ കൂടുതല്‍ പങ്കാളിത്തം ഉറപ്പ് വരുത്തിയാകും പ്രതിഷേധം. എംപിമാര്‍ക്ക് പുറമെ സംസ്ഥാനങ്ങളില്‍ നിന്നും നേതാക്കളെയും പ്രവര്‍ത്തകരെയും ദില്ലിയിലെത്തിക്കും. നവംബര്‍ ഒന്നിന് രാംലീല മൈതാനിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന മഹാറാലിക്ക് മുന്നോടിയായി പ്രതിഷേധങ്ങള്‍ ശക്തമാക്കാനാണ് നീക്കം. 27ന് ദില്ലിയില്‍ സിപിഐ മനുഷ്യ ചങ്ങലയും തീര്‍ക്കും.

ഇതിനിടെ പൊലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളും യുവജന സംഘടനാ നേതാക്കളും രാഹുല്‍ ഗാന്ധിയെ കണ്ട് അനുഭവം വിശദീകരിച്ചു. പൊലീസ് അതിക്രമം വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലടക്കം രാഹുല്‍ ഉന്നയിച്ചേക്കും. വോട്ട് മോഷണം, ഭരണഘടന സ്ഥാപനങ്ങളുടെ മോഷണത്തില്‍ വരെ എത്തിയെന്നും, ഗ്യാനേഷ് കുമാറിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മ്മികതയില്ലെന്നും രാഹുല്‍ ഗാന്ധി പോഡ് കാസ്റ്റില്‍ പറഞ്ഞു.

അതേ സമയം ഇന്ത്യയില്‍ നടക്കുന്ന പ്രതിഷേധങ്ങളില്‍ മറ്റ് രാജ്യങ്ങള്‍ അഭിപ്രായം പറയേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ നിലപാടെന്നിരികേക്കേ പൊലീസ് നടപടിയിലെ അതൃപ്തി ഇന്ത്യയെ നേരിട്ടറിയിക്കണമെന്ന് ആറ് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയോട് ആവശ്യപ്പെട്ടു. അടുത്തയാഴ്ച മാര്‍ക്കോ റൂബിയോ ഇന്ത്യിലെത്തും. കത്തില്‍ ഒപ്പുവച്ചിരിക്കുന്ന ഒരാളായ പ്രമീള ജയപാലിന്‍റെ പ്രസ്താവന ഇന്നലെ വിദേശ കാര്യമന്ത്രാലയം തള്ളിയിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം; മരണം 19 ആയി, ഒരാളുടെ നില ​ഗുരുതരം, 25പേർക്ക് പരിക്ക്
357 യാത്രക്കാർ, റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു