തെലങ്കാനയിൽ പ്രചാരണം അവസാന ലാപ്പിൽ, മോദിയും പ്രിയങ്കയും ഗാർഗെയും സംസ്ഥാനത്ത്, വോട്ടെടുപ്പ് വ്യാഴാഴ്ച

Published : Nov 27, 2023, 09:38 AM ISTUpdated : Nov 27, 2023, 10:30 AM IST
തെലങ്കാനയിൽ പ്രചാരണം അവസാന ലാപ്പിൽ, മോദിയും പ്രിയങ്കയും ഗാർഗെയും സംസ്ഥാനത്ത്, വോട്ടെടുപ്പ് വ്യാഴാഴ്ച

Synopsis

രാവിലെ 11 മണിക്ക് ഭോംഗിറിലാണ് പ്രിയങ്കയുടെ ആദ്യ റോഡ് ഷോ. തുടർന്ന് ഗഡ്‍വാളിലും രേവന്ത് റെഡ്ഡി മത്സരിക്കുന്ന കോടങ്കലിലും പ്രിയങ്ക റോഡ് ഷോ നടത്തും. 30നാണ് തെലങ്കാനയിൽ വോട്ടെടുപ്പ്.

അമരാവതി: തെലങ്കാനയിൽ നാളെ പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ പ്രചാരണ ആവേശം കൊട്ടിക്കയറുകയാണ്. മോദിയും പ്രിയങ്കാ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഇന്ന് റാലികളിലും റോഡ് ഷോകളിലും പങ്കെടുക്കും. ഹൈദരാബാദിലടക്കം മൂന്നിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുക. ഉച്ചയ്ക്ക് 12 മണിയോടെ മെഹബൂബാബാദിലെത്തുന്ന മോദി, റാലികളിൽ പങ്കെടുക്കും. പാ‍ർട്ടി മുൻ അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് മത്സരിക്കുന്ന കരിംനഗറിൽ മോദി എത്തും.

രാവിലെ 11 മണിക്ക് ഭോംഗിറിലാണ് പ്രിയങ്കയുടെ ആദ്യ റോഡ് ഷോ. തുടർന്ന് ഗഡ്‍വാളിലും രേവന്ത് റെഡ്ഡി മത്സരിക്കുന്ന കോടങ്കലിലും പ്രിയങ്ക റോഡ് ഷോ നടത്തും. 30നാണ് തെലങ്കാനയിൽ വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ മൂന്നിനും. അഞ്ചിൽ നാല് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് അവസാനിച്ചതോടെ ഇനി എല്ലാ കണ്ണുകളും തെലങ്കാനയിലേക്കാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഹൈദരാബാദിലടക്കം മൂന്നിടങ്ങളിലാണ് ഇന്ന് റോഡ് ഷോകളും റാലികളും നടത്തുന്നത്. പ്രിയങ്കാ ഗാന്ധിയും മല്ലികാർജുൻ ഖർഗെയും ഇന്ന് കോൺഗ്രസിന്‍റെ പ്രചാരണത്തിന് നേതൃത്വം നൽകും. ഉച്ചയ്ക്ക് 12 മണിയോടെ മെഹബൂബാബാദിലെത്തുന്ന മോദി, അവിടെ റാലികളിൽ പങ്കെടുക്കും. പിന്നീട് രണ്ട് മണിയോടെ മുൻ പാ‍ർട്ടി അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് മത്സരിക്കുന്ന കരിംനഗറിൽ മോദി എത്തും.

വൈകിട്ട് നാല് മണി മുതലാണ് ഹൈദരാബാദിലെ റോഡ് ഷോ. ആർടിസി എക്സ് ക്രോസ് റോഡ്‍സ് മുതൽ കച്ചിഗുഡയിലെ സവർക്കർ പ്രതിമ സ്ഥിതി ചെയ്യുന്ന ജംഗ്ഷൻ വരെയാണ് മോദിയുടെ റോഡ് ഷോ. ഹൈദരാബാദിൽ ഇന്ന് വ്യാപകമായി ട്രാഫിക് നിയന്ത്രണങ്ങളുണ്ടാവും. രാവിലെ 11 മണിക്ക് ഭോംഗിറിലാണ് പ്രിയങ്കയുടെ ആദ്യറോഡ് ഷോ. 1 മണിക്ക് ഗഡ്‍വാളിലും 3 മണിക്ക് രേവന്ത് റെഡ്ഡി മത്സരിക്കുന്ന കോടങ്കലിലും പ്രിയങ്ക റോഡ് ഷോ നടത്തും. നാളെയാണ് തെലങ്കാനയിൽ പരസ്യപ്രചാരണം അവസാനിക്കുന്നത്. 30-നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 3-നാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ബിജെപിക്കൊപ്പമാണോ...? ചോദ്യത്തിന് മറുപടിയുമായി ശശി തരൂർ; തന്‍റെ വിശ്വാസ്യത വ്യക്തമാക്കാൻ ആവർത്തിച്ച് ആവശ്യപ്പെടുന്നു
ഡിജെ പാർട്ടിയിൽ നൃത്തം ചെയ്ത യുവതിയെ ചവിട്ടി, നോക്കി നിന്ന് ജനം; നടുക്കുന്ന സംഭവം രാജസ്ഥാനിൽ