സൗജന്യ യാത്ര, സൗജന്യ കമ്പ്യൂട്ടർ, വിധവ പെൻഷൻ 3000 രൂപ; പുതുച്ചേരി മുഖ്യമന്ത്രിക്ക് കൈയ്യടിച്ച് ജനം

Published : Mar 18, 2023, 12:55 PM ISTUpdated : Mar 18, 2023, 01:36 PM IST
സൗജന്യ യാത്ര, സൗജന്യ കമ്പ്യൂട്ടർ, വിധവ പെൻഷൻ 3000 രൂപ; പുതുച്ചേരി മുഖ്യമന്ത്രിക്ക് കൈയ്യടിച്ച് ജനം

Synopsis

കൂടാതെ സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ കമ്പ്യൂട്ടർ വിതരണത്തിനും തീരുമാനമായി. വിധവ പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 3000 രൂപയാക്കി വർധിപ്പിച്ചതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. 

പുതുച്ചേരി: ; പുതുച്ചേരി മുഖ്യമന്ത്രിഎൻ രംഗസാമിയുടെ പുതിയ പ്രഖ്യാപനങ്ങള്‍ക്ക് കൈയ്യടിച്ച് ജനം. വിധവകള്‍ക്കുള്ള പെന്‍ഷന്‍ തുക 1000 രൂപയില്‍ നിന്നും 3000 രൂപയാക്കിയും സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ബസുകളില്‍ സൗജന്യ യാത്രയുമടക്കം നിരവധി ജനക്ഷേമ പരിപാടികളാണ് എൻ രംഗസാമിയുടെ നേതൃത്വത്തില്‍ നടത്തുന്നത്.  2023 മാർച്ച് 1 ന് നടന്ന നിയമസഭയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയുള്ള ഉത്തരവ് മന്ത്രിസഭ പുറപ്പെടുവിച്ചു.

ഇനി മുതല്‍ പുതുച്ചേരിയിലെ സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീ യാത്രക്കാര്‍ക്ക് ബസ് ചാര്‍ജ് നല്‍കേണ്ട. സ്ത്രീകള്‍ക്കുള്ള യാത്ര സൗജന്യമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. കൂടാതെ സര്‍ക്കാര്‍ സ്കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ കമ്പ്യൂട്ടർ വിതരണത്തിനും തീരുമാനമായി. വിധവ പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 3000 രൂപയാക്കി വർധിപ്പിച്ചതാണ് പ്രധാന നേട്ടങ്ങളിലൊന്ന്. 

കഴിഞ്ഞ മാര്‍ച്ച് 13ന് നടന്ന ബജറ്റ് സമ്മേളനത്തിലെ പ്രഖ്യാപനങ്ങളാണ് ഇപ്പോള്‍ നിലവില്‍ വന്നത്.  11,600 കോടി രൂപയുടെ സമ്പൂര്‍ണ്ണ ബജറ്റാണ് അവതരിപ്പിച്ചത്. 12 വർഷത്തിന് ശേഷമാണ് പുതുച്ചേരി നിയമസഭയിൽ സമ്പൂർണ്ണ ബജറ്റ് അവതരിപ്പിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊക്കെയും നടപ്പാക്കുമെന്നും സംസ്ഥാനത്തിന്‍റെ സമഗ്ര വികസനത്തിനായി പുതിയ സംരംഭങ്ങളെ ആകർഷിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പുതുച്ചേരി മുഖ്യമന്ത്രി രംഗസാമി പറഞ്ഞു.

Read More :  ബിഎംഡബ്ല്യൂ കാറിലെത്തി, ജി 20 ഉച്ചകോടിക്കായി ഒരുക്കിയ ചെടിച്ചട്ടികള്‍ മോഷ്ടിച്ചു; രണ്ട് യുവാക്കൾ പിടിയിൽ
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ