പുതുച്ചേരിയില്‍ ചേരിമാറ്റം; ആറ് എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടിവിടുമെന്ന് കോൺഗ്രസ് മന്ത്രി നമശിവായം

Published : Jan 24, 2021, 11:57 PM ISTUpdated : Jan 25, 2021, 12:21 AM IST
പുതുച്ചേരിയില്‍ ചേരിമാറ്റം; ആറ് എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടിവിടുമെന്ന്  കോൺഗ്രസ് മന്ത്രി നമശിവായം

Synopsis

മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്‍റെ പേരിൽ ഭിന്നതരൂക്ഷമായതിനിടെയാണ് പുതിയ പ്രസ്താവന. 

ചെന്നൈ: തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് പുതുച്ചേരിയിലെ കോൺഗ്രസ് മന്ത്രി സഭ പ്രതിസന്ധിയില്‍. പാര്‍ട്ടി പിളര്‍ത്തുമെന്ന് കോൺഗ്രസ് നേതൃത്വത്തിന് ഭീഷണിയുമായി മന്ത്രിസഭയിലെ രണ്ടാമനായ അറുമുഖം നമശിവായം രംഗത്തെത്തി. കോൺഗ്രസ് വിടാൻ മടിക്കില്ലെന്നാണ് വിമത കോൺഗ്രസ് നേതാവും മന്ത്രിയുമായ നമശിവായം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

തന്‍റെ അനുയായികളായ ആറ് എംഎൽഎമാരും പാർട്ടി വിടാൻ മടിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചെന്നൈയിലെത്തുന്ന ജെ പി നദ്ദയുമായി മന്ത്രി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി നാരായണസ്വാമിയുമായി സീറ്റ് വിഭജനത്തിന്‍റെ പേരിൽ ഭിന്നത രൂക്ഷമായതിനിടെയാണ് മന്ത്രിയുടെ പുതിയ പ്രസ്താവന. കോൺഗ്രസിന്റെ മുൻ മുഖ്യമന്ത്രി സ്ഥാനാർത്ഥി കൂടിയാണ് അറുമുഖം നമശിവായം.

PREV
click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ
ഇൻഡിഗോ പ്രതിസന്ധി, സിഇഒയ്ക്ക് ഗുരുതര പിഴവ്, കാരണം കാണിക്കൽ നോട്ടീസുമായി ഡിജിസിഎ, പീറ്റർ എൽബേഴ്‌സ് പുറത്തേക്കെന്ന് സൂചന