'ക്ഷേത്രത്തില്‍ കയറി വീഡിയോ ചിത്രീകരണം', യൂട്യൂബറെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

Published : Dec 22, 2023, 07:56 PM IST
'ക്ഷേത്രത്തില്‍ കയറി വീഡിയോ ചിത്രീകരണം', യൂട്യൂബറെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി

Synopsis

ക്ഷേത്ര പരിസരത്ത് ക്യാമറ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് നിയമ ലംഘനമാണെന്നും ജതിന്‍.

ഭുവനേശ്വര്‍: പുരി ജഗന്നാഥ ക്ഷേത്രത്തില്‍ പ്രവേശിച്ച് ദൃശ്യങ്ങള്‍ ചിത്രീകരിച്ച യൂട്യൂബറായ യുവതിയെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ഒഡിഷ ജനറല്‍ സെക്രട്ടറി ജതിന്‍ മൊഹന്തി. യൂട്യൂബറായ കാമിയ ജാനിക്കെതിരെയാണ് ജതിന്‍ രംഗത്തെത്തിയത്. 'കാമിയ ബീഫ് കഴിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയാണ്. അത്തരമൊരാള്‍ക്ക് എങ്ങനെയാണ് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചത്.' മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് യുവതിക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാണ് ബിജെപി നേതാവിന്റെ ആവശ്യം. ക്ഷേത്ര പരിസരത്ത് ക്യാമറ ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ ചിത്രീകരിച്ചത് നിയമ ലംഘനമാണെന്നും ജതിന്‍ പറഞ്ഞു.

ബിജെപി ആരോപണങ്ങള്‍ ശക്തമായതോടെ പ്രതികരണവുമായി കാമിയയും ക്ഷേത്രം അധികൃതരും രംഗത്തെത്തി. 'മാധ്യമങ്ങളിലൂടെയാണ് വിവാദം അറിഞ്ഞത്. സംഭവത്തില്‍ തന്നോട് ആരും വിശദീകരണം ചോദിച്ചിട്ടില്ല.' മാത്രമല്ല, താനൊരിക്കലും ബിഫ് കഴിച്ചിട്ടില്ലെന്നും വ്യക്തമാക്കുന്നതായി കാമിയ എക്‌സിലൂടെ അറിയിച്ചു. ബിജെപി ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ ക്യാമറ ഉപയോഗിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. വ്യക്തമായ തെളിവ് നല്‍കിയാല്‍ നടപടി സ്വീകരിക്കാന്‍ തയ്യാറാണെന്നും ക്ഷേത്രം വക്താവ് പ്രതികരിച്ചു. ബിജെപിയുടെ അസഹിഷ്ണുതയാണ് ഇത്തരം വ്യാജപ്രചരണങ്ങളിലൂടെ വ്യക്തമാകുന്നതെന്നും ബിജെഡിയും പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് നവീന്‍ പട്നായികിന്റെ വിശ്വസ്തനും ബിജെഡി നേതാവുമായ വി.കെ പാണ്ഡ്യനൊപ്പം ക്ഷേത്രത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന വീഡിയോ കാമിയ പുറത്തുവിട്ടത്. പാണ്ഡ്യനെതിരെയും നടപടി സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. 

'അത് സരസ്വതി മണ്ഡപം', നവകേരള സദസ് ഓഫീസിന് വേണ്ടി അനുവദിക്കരുതെന്ന ഹർജി തള്ളി ഹൈക്കോടതി 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി
വിവാഹം കഴിഞ്ഞ് 2 മാസം മാത്രം, ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മാരിടൈം ബോർഡ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി