മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍ വെങ്കട്ടരമണി പുതിയ അറ്റോർണി ജനറൽ

Published : Sep 28, 2022, 09:32 PM IST
മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍  വെങ്കട്ടരമണി പുതിയ അറ്റോർണി ജനറൽ

Synopsis

2014 മുതൽ മൂന്ന് വർഷം മുകുൾ റോത്തഗി അറ്റോണി ജനറലായിരുന്നു. അതിന് ശേഷം അഞ്ചുവർഷം കെ കെ വേണുഗോപാൽ ഈ സ്ഥാനത്തിരുന്നു. 

ദില്ലി: മുതിര്‍ന്ന അഭിഭാഷകന്‍ ആര്‍  വെങ്കട്ടരമണി പുതിയ അറ്റോര്‍ണി ജനറല്‍. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. നിലവിലെ അറ്റോര്‍ണി ജനറൽ കെ കെ വേണുഗോപാലിന്‍റെ കാലാവധി ഈ മാസം മുപ്പതിന്  അവസാനിക്കും. സ്ഥാനത്ത് തുടരാൻ സന്നദ്ധനല്ലെന്നും കെ കെ വേണുഗോപാല്‍ അറിയിച്ചിരുന്നു. 2014 മുതൽ മൂന്ന് വർഷം മുകുൾ റോത്തഗി അറ്റോണി ജനറലായിരുന്നു. അതിന് ശേഷം അഞ്ചുവർഷം കെ കെ വേണുഗോപാൽ ഈ സ്ഥാനത്തിരുന്നു. 

അറ്റോർണി ജനറല്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് മുതിർന്ന അഭിഭാഷകന്‍ മുകുൾ റോത്തഗി നേരത്തെ വ്യക്തമാക്കിയിരുന്നു. മുകുൾ റോത്തഗി അറ്റോർണി ജനറലാകാന്‍ സമ്മതം അറിയിച്ചെന്ന റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു.ഇതിന് പിന്നാലെയാണ് അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേക്കില്ലെന്ന് റോത്തഗി വ്യക്തമാക്കിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയെ വെള്ളം കുടിപ്പിച്ച ട്രംപിന്റെ താരിഫ് അഹങ്കാരത്തിന് 'പണി' കൊടുത്തത് ഇന്ത്യൻ വംശജൻ, സുപ്രീം കോടതിയിലെ മിന്നൽ വാ​ദങ്ങൾ, കൈയടി
'അധികാരമല്ല, ഹിന്ദു സമൂഹത്തെ സംഘടിപ്പിക്കുകയാണ് ലക്ഷ്യം'; ആർഎസ്എസ് മേധാവിയുടെ മറുപടി മീററ്റിൽ നടന്ന പരിപാടിയിൽ