
ദില്ലി: രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സംഭൽ സന്ദർശനത്തെ തുടർന്ന് ഗാസിപൂർ യുപി ഗേറ്റിൽ ആയിരത്തിലധികം പൊലീസുകാരെ വിന്യസിച്ചു. യുപി അതിർത്തിയിൽ തന്നെ നേതാക്കളെ തടഞ്ഞേക്കുമെന്നാണ് സൂചന. രാഹുലും പ്രിയങ്കയും ഒമ്പതരയോടെ ദില്ലിയിൽ നിന്നും പുറപ്പെടും. ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ഗതാഗതക്കുരുക്കാണ് സംഭവിച്ചിരിക്കുന്നത്. ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.
രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് എത്തിച്ചേർന്നിട്ടുള്ളത്. യുപി പോലീസ് ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിൽ തന്നെയാണ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്‌വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പോലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam