'ശിവനും ശക്തിയും സേർന്ത മാസ് ഡാ.....' വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തിളങ്ങി രാഹുൽ, വേദിയിലെ പങ്കാളിത്തം ശ്രദ്ധേയം

Published : May 10, 2026, 11:39 AM IST
rahul gandhi attends vijay swearing in ceremony in tamil nadu

Synopsis

വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പ്രമുഖ നേതാക്കൻമാരിൽ പ്രത്യേകം ശ്രദ്ധ നേടി രാഹുൽ ഗാന്ധി. സത്യുപ്രതിജ്ഞാ വേദിയിലെ രാഹുലിന്‍റെ പങ്കാളിത്തം വലിയ ചർച്ചയായിട്ടുണ്ട്

ചെന്നൈ: വിജയ്‌യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്ത പ്രമുഖ നേതാക്കൻമാരിൽ പ്രത്യേകം ശ്രദ്ധ നേടി രാഹുൽ ഗാന്ധി. സത്യുപ്രതിജ്ഞാ വേദിയിലെ രാഹുലിന്‍റെ പങ്കാളിത്തം വലിയ ചർച്ചയായിട്ടുണ്ട്. ഇരുവരും തമ്മില്‍ നല്ല സൗഹൃദത്തിലാണെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു. സമീപകാല രാഷ്ട്രീയ സംഭവങ്ങളും ആ സൗഹൃദം വർധിപ്പിച്ചിട്ടുണ്ട്. 2009-ൽ വിജയ് കോണ്‍ഗ്രസില്‍ ചേരാൻ നോക്കിയിരുന്നു. എന്നാല്‍ ഇന്ന് വിജയ്‌യുടെ പാർട്ടി അധികാരത്തിലെത്തിയപ്പോൾ അന്ന് വിജയ് ചേരാൻ ശ്രമിച്ച പാർട്ടിയുടെ പ്രമുഖ നേതാവ് ആ വേദിയിലുണ്ടെന്ന ട്വിസ്റ്റും സംഭവിച്ചിരിക്കുന്നു. വിജയ്‌യ് നയിക്കുന്ന സഖ്യത്തിലെ ഒരു ചെറിയ സഖ്യകക്ഷിയായിരിക്കുകയാണ് ഇന്ന് തമിഴ്നാട്ടിൽ കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെയാണ് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ് സമീപകാലത്ത് തമിഴ്നാട് രാഷ്ട്രീയത്തിൽ സംഭവിച്ചതെന്ന് വിലയിരുത്തപ്പെടുന്നത്. വിജയ്‌യുടെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം രാഹുൽ ഗാന്ധി അദ്ദേഹവുമായി മൂന്ന് തവണ സംസാരിച്ചിട്ടുണ്ട്.സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധിയുടെ പങ്കാളിത്തം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. തന്‍റെ സഹോദരൻ എന്നാണ് വിജയ് രാഹുലിനെ വിശേഷിപ്പിച്ചത്. ചടങ്ങില്‍ വൻ ജനപങ്കാളിത്തമായിരുന്നു.

ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലി നൽകി. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്‍യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ താരങ്ങളും അടക്കം വലിയ നിരയാണ് എത്തിയത്. 120 എംഎൽഎമാരുടെ പിന്തുണയോടെയാണ് ടിവികെയുടെ സർക്കാർ രൂപീകരിച്ചത്. വിജയ്ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത് 9 മന്ത്രിമാരാണ്. നിലവില്‍ പുറത്തിറക്കിയിരിക്കുന്ന ലിസ്റ്റില്‍ കോണ്‍ഗ്രസ് മന്ത്രിമാരില്ല. കോൺഗ്രസ്സ് മന്ത്രിമാരെ വിശ്വാസവോട്ടിന് ശേഷമായിരിക്കും പ്രഖ്യാപിക്കുക. 9 മന്ത്രിമാരില്‍ ഒരു വനിതാ മന്ത്രിയും ഉൾപ്പെട്ടിട്ടുണ്ട്. സെല്‍വി എസ് കീർത്തന എന്ന 29 കാരി. എറ്റവും പ്രായം കുറഞ്ഞ മന്ത്രി എന്ന പ്രത്യേകതയും കീർത്തനയ്ക്കുണ്ട്. ശിവകാശിയില്‍ നിന്നുള്ള എംഎൽഎയാണ് കീർത്തന. ടിവികെയുടെ പ്രായം കുറഞ്ഞ വനിത എംഎൽഎയും കൂടിയാണ്. പൊളിറ്റിക്കൽ കൺസൾട്ടന്‍റ് ആയിരുന്നു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കെസിക്ക് പേരെടുത്ത് പറഞ്ഞ് വിജയ്‍യുടെ നന്ദി, രാഹുൽ തന്‍റെ സഹോദരൻ; സിപിഎം അടക്കം ഒപ്പം നിന്നവർക്ക് പ്രത്യേക നന്ദി അറിയിച്ച് മുഖ്യമന്ത്രി
വൻ പ്രഖ്യാപനം! സത്യപ്രതിജ്ഞ ചൊല്ലിയ വേദിയിൽ തന്നെ ആദ്യ ഉത്തരവിട്ട് വിജയ്, സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ്