രാഹുൽ ​ഗാന്ധിയുടെ മുഖത്ത് പരിക്ക്, തൂക്കിയെടുത്ത് നീക്കി അറസ്റ്റ്, മുതിർന്ന നേതാക്കളോട് പൊലീസിന്റെ ബലപ്രയോ​ഗം

Published : Jul 21, 2026, 08:21 PM ISTUpdated : Jul 21, 2026, 08:51 PM IST
rahul arrest

Synopsis

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കോൺ​​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. രാഹുൽ ​ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ദില്ലി: ദില്ലിയിലെ കോൺ​ഗ്രസ് പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയുടെ മുഖത്ത് പരിക്കേറ്റു. സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ വീടിന് മുന്നിൽ കോൺ​​ഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. രാഹുൽ ​ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. മുതിർന്ന കോൺ​ഗ്രസ് നേതാക്കളെയെല്ലാം തന്നെ പൊലീസ് ബലപ്രയോ​ഗത്തിലൂടെ അറസ്റ്റ് ചെയ്തത്. പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷമാണ് നടന്നത്. അറസ്റ്റിനെ എതിർത്ത് നിലത്ത് കിടന്ന് പ്രതിഷേധിച്ച രാഹുൽ ​ഗാന്ധിയെ തൂക്കിയെടുത്താണ് ദില്ലി പൊലീസ് മാറ്റിയത്.

പ്രിയങ്ക ഗാന്ധിയെയും ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. കോൺഗ്രസ് നടത്തുന്ന സി ജെ പി അനുകൂല പ്രക്ഷോഭത്തെ തുടർന്ന് അസാധാരണ നടപടികൾക്കാണ് രാജ്യതലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. കെ സി വേണുഗോപാല്‍ ഉള്‍പ്പെടെയുളള എം പിമാരെ വലിച്ചിഴയ്ച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും അറസ്റ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'കസ്റ്റഡിയിൽ ഉള്ളവരെ കാണാൻ അഭിഭാഷകരെ അനുവദിക്കുന്നില്ല'; ദില്ലി പൊലീസിനെതിരെ ആരോപണവുമായി സിജെപി
'രാഹുൽ ആദ്യം ആവശ്യപ്പെട്ടത് ചർച്ച, സമ്മതിച്ചപ്പോൾ നിലപാട് മാറ്റി, രാജിയാക്കി, ഈ പെരുമാറ്റം ജനാധിപത്യത്തിന് ചേർന്നതല്ല'; വിമർശിച്ച് ജിതേന്ദ്ര സിംഗ്