പ്രതിഷേധം കടുപ്പിച്ച് കർഷകർ, പിന്തുണയുമായി രാജസ്ഥാനിലെ മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി

By Web TeamFirst Published Feb 12, 2021, 2:55 PM IST
Highlights

പിലിഭംഗ, പദ്ദംപൂർ എന്നിവിടങ്ങളിലെ പരിപാടിയിലാണ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. നാളെ അജ്മീരിൽ നിന്ന് ട്രാക്ടർ റാലിയും നടത്തും. 

ദില്ലി: കർഷകപ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക മഹാപഞ്ചായത്തുകൾക്ക് ഒരുങ്ങി സംയുക്ത കിസാൻ മോർച്ച. മഹാരാഷ്ട്ര, ഹരിയാന ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിൽ ഈ മാസം കിസാൻ മഹാപഞ്ചായത്തുകൾ നടത്തും. രാഹുൽ ഗാന്ധിയുടെ നേത്യത്വത്തിൽ കോൺഗ്രസ് രാജസ്ഥാൻ മഹാപഞ്ചായത്ത് ആരംഭിച്ചു. പിലിഭംഗ, പദ്ദംപൂർ എന്നിവിടങ്ങളിലെ പരിപാടികളിലാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്. ദില്ലി അതിർത്തികളിൽ നടക്കുന്നത് കർഷകരുടെ മാത്രം സമരമല്ല. രാജ്യത്തിന്റെ തന്നെ സമരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വ്യാപാര മേഖലയെ രണ്ട് പേരുടെ കൈകളിലാക്കാനാണ് കേന്ദ്ര സർക്കാർ നീക്കമെന്നും രാഹുൽ ആരോപിച്ചു. 

കാർഷികനിയമങ്ങളിൽ കർഷകസംഘടനകളുമായുള്ള ചർച്ചയുടെ കാര്യത്തിൽ കേന്ദ്രസർക്കാർ തണുപ്പൻ സമീപനം സ്വീകരിക്കുന്നതിനിടെയാണ് ഈ മാസം നാല് സംസ്ഥാനങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകൾക്ക് സംയുക്ത് കിസാൻ മോർച്ചയുടെ തീരുമാനം. 

യുപിയിലെ ബിലാരി, ഹരിയാനയിൽ ബഹദൂർഘട്ട്, രാജസ്ഥാനിൽ ശ്രീഗംഗനഗർ, ഹനുമാൻഘട്ട്, ഷിക്കാർ എന്നിവിടങ്ങളിലാണ് കിസാൻ മഹാപഞ്ചായത്ത് നടത്തുക. മഹാരാഷ്ട്രയിലെ യവത്മലിൽ ഈ മാസം 20-ന് മഹാപഞ്ചായത്ത് നടത്തുമെന്ന് കർഷകനേതാവ് രാകേഷ് ടിക്കായത്ത് പ്രഖ്യാപിച്ചു. വിദർഭയിൽ നിന്ന് അടക്കം കർഷകർ പങ്കെടുക്കുമെന്നാണ് പ്രഖ്യാപനം. നേരത്തെ യുപിയിലും ഹരിയാനയിലുമായി എട്ട് ഇടങ്ങളിൽ മഹാപഞ്ചായത്തുകൾ നടത്തിയിരുന്നു. ആയിരക്കണക്കിന് കർഷകരാണ് ഇവിടങ്ങളിൽ പരിപാടിയിൽ പങ്കെടുക്കാനായി എത്തിയ

click me!