ശരദ് പവാറിനെയടക്കം സാക്ഷിയാക്കി നാസിക്കിൽ രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനം, അഞ്ചിന 'കിസാൻ ന്യായ്' നടപ്പാക്കും

Published : Mar 14, 2024, 07:35 PM IST
ശരദ് പവാറിനെയടക്കം സാക്ഷിയാക്കി നാസിക്കിൽ രാഹുൽ ഗാന്ധിയുടെ വമ്പൻ പ്രഖ്യാപനം, അഞ്ചിന 'കിസാൻ ന്യായ്' നടപ്പാക്കും

Synopsis

ഭാരത് ജോഡോ ന്യായ് യാത്ര മഹാരാഷ്ട്രയിൽ പുരോഗമിക്കുകയാണ്

മുംബൈ: കാർഷിക വിളകൾക്ക് താങ്ങുവില ഉറപ്പാക്കാൻ പ്രത്യേക നിയമം കൊണ്ടുവരുന്നത് ഉൾപ്പെടെ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്‍റെ അഞ്ചിന 'കിസാൻ ന്യായ്' ഉറപ്പുകൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി. സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ വിളകൾക്ക് താങ്ങുവില നിശ്ചയിക്കും. കാർഷിക കടം എഴുതിത്തള്ളാൻ പ്രത്യേക കടാശ്വാസ കമ്മിഷൻ രൂപീകരിക്കും. വിള ഇൻഷുറൻസ് തുക മുപ്പത് ദിവസത്തിനുള്ളിൽ കർഷകരുടെ ബാങ്ക് അക്കൗണ്ടിലൂടെ ലഭ്യമാക്കാൻ നടപടിയുണ്ടാകും. കർഷകരുടെ താത്‌പര്യം സംരക്ഷിക്കുന്ന തരത്തിൽ കയറ്റുമതി - ഇറക്കുമതി നിയമം പുനക്രമീകരിക്കും. കാർഷിക സാമഗ്രികൾക്കുള്ള ജി എസ്‌ ടി എടുത്തുകളയാൻ നിയമം ഭേദഗതിചെയ്യുമെന്നതടക്കമുള്ള അഞ്ചിന 'കിസാൻ ന്യായ്' ഉറപ്പുകളാണ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്.

'ഈ കാലാവസ്ഥ പ്രവചനം അച്ചട്ടാകണേ', കേരളം പ്രാർത്ഥിക്കുന്നു! ഇന്ന് 8 ജില്ലകളിലും നാളെ 3 ജില്ലകളിലും മഴ സാധ്യത

ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി ശരദ് പവാർ ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി നേതാക്കൾ പങ്കെടുത്ത നാസികിലെ കർഷക സമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ പ്രഖ്യാപനം. ഭാരത് ജോഡോ ന്യായ് യാത്ര മഹാരാഷ്ട്രയിൽ പുരോഗമിക്കുകയാണ്. ഇന്നലെ യാത്രക്കിടെ രാഹുൽ മഹിള ന്യായ് പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. കോൺ​ഗ്രസ് സർക്കാർ അധികാരത്തിലെത്തിയാൽ സർക്കാർ ജോലികളിൽ വനിതകൾക്ക് 50 ശതമാനം സംവരണം അടക്കമുള്ള പ്രഖ്യാപനങ്ങളാണ് ഇന്നലെ രാഹുൽ ​നടത്തിയത്. നിർധനരായ സ്ത്രീകൾക്ക് ഒരു ലക്ഷം രൂപയുടെ ധനസഹായം ബാങ്ക് അക്കൗണ്ടുകൾ മുഖേന ലഭ്യമാക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും സാവിത്രി ഭായി ഫുലെയുടെ പേരിൽ വനിത ഹോസ്റ്റലുകൾ, എല്ലാ പഞ്ചായത്തുകളിലും സ്ത്രീകളുടെ പ്രശ്ന പരിഹാരത്തിനായി വനിത വരണാധികാരികൾ, അം​ഗനവാടി, ആശാ വർക്കർമാർ എന്നിവരുടെ ശമ്പള വർദ്ധനവ് എന്നിവയടക്കമുള്ള സ്ത്രീപക്ഷ പ്രഖ്യാപനങ്ങളാണ് നടത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു