സിദ്ദൂ മൂസെവാലയുടെ കുടുംബത്തെ കണ്ട് രാഹുൽ ഗാന്ധി

Published : Jun 07, 2022, 02:40 PM ISTUpdated : Jun 07, 2022, 02:41 PM IST
സിദ്ദൂ മൂസെവാലയുടെ കുടുംബത്തെ കണ്ട് രാഹുൽ ഗാന്ധി

Synopsis

മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പഞ്ചാബ്. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ

ദില്ലി: പഞ്ചാബിൽ വെടിയേറ്റ് മരിച്ച ഗായകൻ സിദ്ദൂ മൂസെവാലയുടെ കുടുംബത്തെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി സന്ദർശിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

കഴിഞ്ഞ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു മൂസെവാല. ഇന്നലെ  കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റും മൂസെവാലയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. 

മൂസെവാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടു പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പഞ്ചാബ്. ഹരിയാന, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പ്രതികൾ. ഇവർക്കായി മൂന്ന് സംസ്ഥാനങ്ങളിൽ തെരച്ചിൽ തുടരുകയാണ്. അതേസമയം താൽകാലിക സുരക്ഷ പിൻവലിച്ച് 424 ഇന്ന് മുതൽ പുനസ്ഥാപിക്കുമെന്ന് പഞ്ചാബ് സർക്കാർ അറിയിച്ചു. പഞ്ചാബ് സർക്കാർ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ് മൂസെവാല ആക്രമികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. 

Read Also: 'ബിജെപിയുടെ മതഭ്രാന്ത് ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്നു'; കടുത്ത വിമർശനവുമായി രാഹുൽ ​ഗാന്ധി

ബിജെപിയുടെ മതഭ്രാന്ത് ആ​ഗോളതലത്തിൽ ഇന്ത്യയെ നാണം കെടുത്തുകയാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ബിജെപി വക്താവ് പ്രവാചക നിന്ദ നടത്തിയെന്ന ആരോപണത്തെ തുടർന്ന് ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ്  രാഹുൽ ഗാന്ധിയുടെ രൂക്ഷവിമർശനം. ആന്തരികമായി വിഭജിക്കപ്പെട്ടതോടെ ഇന്ത്യ ബാഹ്യമായി ദുർബലമാകുന്നെന്നും ബിജെപിയുടെ നാണംകെട്ട മതാന്ധത നമ്മെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് കോട്ടമാണെന്നും രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. ‌

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി