
ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുന:സ്ഥാപിച്ചതില്‍ ഇന്ത്യ സഖ്യത്തില്‍ വൻആഘോഷം. രാഹുലിന്റെ എംപി സ്ഥാനം പുന:സ്ഥാപിക്കാൻ വൈകുന്ന സാഹചര്യത്തിൽ പ്രതിഷേധത്തിന്റെ വിശദാംശങ്ങൾ ചർച്ച ചെയ്യുന്നതിനിടെയാണ് ലോക്സഭാ വിജ്ഞാപനം ഇറങ്ങിയത്. തുടർന്ന് മധുര പലഹാരം കഴിച്ചാണ് ഇന്ത്യ സഖ്യം ആ സന്തോഷത്തെ വരവേറ്റത്.
ഇന്ത്യ സഖ്യ നേതാക്കള്‍ക്ക് മല്ലികാർജ്ജുൻ ഖാർഗെ മധുരവിതരണം ചെയ്തു. എല്ലാവർക്കും ഖാർഗെ നേരിട്ടാണ് മധുരം നൽകിയത്. അതിനിടെ എഐസിസി ആസ്ഥാനത്തും വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. സോണിയ ഗാന്ധിയുടെ വീടിന് മുന്നിലും ആഘോഷം തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുൾപ്പെടെയുള്ള പ്രവർത്തകർ ഡാൻസും വാദ്യവുമായാണ് ആഘോഷം നടത്തുന്നത്.
അതേസമയം, സുപ്രീം കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ രാഹുലിന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതിനാൽ രാഹുൽ ഇന്ന് തന്നെ പാർലമെന്റിലേക്ക് എത്തിയേക്കും. കഴിഞ്ഞ ദിവസമാണ് 'മോദി' പരാമർശവുമായി ബന്ധപ്പെട്ട കേസിൽ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം പുനസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചത്. സൂറത്ത് കോടതി വിധി വന്ന് 26 മണിക്കൂറിനകം രാഹുലിനെ അയോഗ്യനാക്കിയ സ്പീക്കർ ദിവസങ്ങൾ കടന്നിട്ടും എംപി സ്ഥാനം പുനഃസ്ഥാപിക്കുന്നതിൽ തീരുമാനം എടുത്തിരുന്നില്ല. ഇതിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധത്തിന് ഒരുങ്ങവേയാണ് തീരുമാനം.
രാഹുൽ വീണ്ടും എംപി, ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചു; ഇന്ന് പാർലമെന്റിലേക്ക് എത്തിയേക്കും
ലോക്സഭാഗത്വം പുനഃസ്ഥാപിച്ചതിനാൽ രാഹുലിന് കേന്ദ്ര സർക്കാരിനെതിരായ അവിശ്വാസപ്രമേയ ചർച്ചയില്‍ പങ്കെടുത്ത് സംസാരിക്കാൻ സാധിക്കും. 90 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. രാഹുൽ പാർലമെന്റിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയിൽ ആവേശവവും ഊർജവും കൂടും.
മണിപ്പൂരിൽ കലാപം രൂക്ഷം: വീടുകൾക്ക് തീയിട്ടു, വെടിവെയ്പ്, സംഘർഷത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു
https://www.youtube.com/watch?v=P3t2QtAQswQ