ദില്ലിയിൽ സുപ്രധാന യോഗം: രാഹുൽ ഗാന്ധിയും ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയെ കണ്ടു; സിബിഐ ഡയറക്‌ടറെ തീരുമാനിക്കും

Published : May 05, 2025, 07:46 PM ISTUpdated : May 05, 2025, 07:57 PM IST
ദില്ലിയിൽ സുപ്രധാന യോഗം: രാഹുൽ ഗാന്ധിയും ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയെ കണ്ടു; സിബിഐ ഡയറക്‌ടറെ തീരുമാനിക്കും

Synopsis

പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗത്തിനായി രാഹുൽ ഗാന്ധിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസും പ്രധാനമന്ത്രിയുടെ വസതിയിലെത്തി.

ദില്ലി: പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാനുള്ള യോഗം ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ പുരോഗമിക്കുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവർ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. നിലവിലെ സിബിഐ ഡയറക്ടർ പ്രവീൺ സൂദിൻറെ കാലാവധി മേയ് 23നാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ലോക്സഭയിലെ പ്രതിപക്ഷ നേതാവും അടങ്ങിയ മൂന്നംഗ സമിതിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നത്. രണ്ട് വർഷത്തേക്കാണ് സിബിഐ ഡയറക്ടറുടെ നിയമനം.  

PREV
Read more Articles on
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം