സിദ്ധരാമയ്യ - ഡികെ പക്ഷ തർക്കം;  രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശന തീയതിയിൽ വീണ്ടും മാറ്റം

Published : Apr 08, 2023, 02:28 PM IST
സിദ്ധരാമയ്യ - ഡികെ പക്ഷ തർക്കം;  രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശന  തീയതിയിൽ വീണ്ടും മാറ്റം

Synopsis

സിദ്ധരാമയ്യ കോലാറിൽ മത്സരിക്കണോ എന്ന കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. ഈ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ സന്ദർശനത്തീയതി മാറ്റിയിരിക്കുന്നത്.

ബെംഗളുരു : രാഹുൽ ഗാന്ധിയുടെ കോലാർ സന്ദർശന തീയതി വീണ്ടും മാറ്റി. ഏപ്രിൽ 10-ന് നടത്താനിരുന്ന പരിപാടി ഏപ്രിൽ 16-ലേക്ക് മാറ്റിയതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. സിദ്ധരാമയ്യ, ഡി കെ ശിവകുമാർ പക്ഷങ്ങൾ തമ്മിൽ 25 സീറ്റുകളുടെ പേരിൽ തർക്കം തുടരുകയാണ്. സിദ്ധരാമയ്യ കോലാറിൽ മത്സരിക്കണോ എന്ന കാര്യത്തിൽ ഇപ്പോഴും അന്തിമ തീരുമാനമായിട്ടില്ല. ഈ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ സന്ദർശനത്തീയതി മാറ്റിയിരിക്കുന്നത്.

കർണാടകയിലെ കോലാറിൽ നടത്തിയ പ്രസം​ഗത്തിലെ പരാമർശത്തെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ടക്കേസെടുത്തതും പിന്നീട് തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ടതും. ഈ പശ്ചാത്തലത്തിലായിരുന്നു സ്പീക്കർ രാഹുലിനെ അയോ​ഗ്യനായി പ്രഖ്യാപിച്ചത്. ഏപ്രിൽ 5 ന് രാഹുൽ ഗാന്ധി സത്യമേവജയതേ യാത്രക്കായി കോലാറിലെത്തുമെന്നാണ് കർണാടക പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് അത് ഏപ്രിൽ 10 ലേക്ക് മാറ്റി. ഇപ്പോൾ വീണ്ടും തീയതി മാറ്റിയിരിക്കുകയാണ്. 

Read More : ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ നിന്ന് റാലി നടത്താൻ രാഹുൽ ഗാന്ധി

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം