'അധികാരത്തിലെത്തിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കും'; ജമ്മുകശ്മീരിൽ പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

Published : Jan 23, 2023, 06:49 PM ISTUpdated : Jan 23, 2023, 07:02 PM IST
'അധികാരത്തിലെത്തിയാല്‍ സംസ്ഥാന പദവി പുനസ്ഥാപിക്കും'; ജമ്മുകശ്മീരിൽ  പ്രഖ്യാപനവുമായി രാഹുൽ ഗാന്ധി

Synopsis

ജമ്മുകശ്മീര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

ദില്ലി : അധികാരത്തിലെത്തിയാല്‍ ജമ്മുകശ്മീരിന്‍റെ സംസ്ഥാന പദവി പുനസ്ഥാപിക്കുമെന്ന  പ്രഖ്യാപനവുമായി രാഹുല്‍ ഗാന്ധി. ജമ്മുകശ്മീര്‍ ഇന്ന് നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് സംസ്ഥാന പദവിയാണെന്നും കേന്ദ്രത്തിൽ അധികാരത്തിലേറിയാൽ പുനസ്ഥാപിക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ജമ്മുകശ്മീരിൽ ഭാരത് ജോഡോ യാത്രയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനെതിരായ ഇന്ത്യയുടെ 'സര്‍ജിക്കല്‍ സ്ട്രൈക്കിന്' തെളിവ് എവിടെയെന്ന് ദിഗ് വിജയ് സിംഗും ചോദിച്ചു. ബിജെപി നേരത്തെ വലിയ പ്രചാരമാണ് സര്‍ജിക്കല്‍ സ്ട്രൈക്കിന് നൽകിയത്. എന്നാൽ ഇതിന് തെളിവുണ്ടോയെന്നും ദിഗ് വിജയ് സിംഗ് ചോദിച്ചു.  

ഇരട്ട സ്ഫോടനം: ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ; രാഹുൽ ഗാന്ധിയുടെ സുരക്ഷ കൂട്ടും 

കനത്ത സുരക്ഷയിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മുവിൽ പര്യടനം തുടരുകയാണ്. സാമ്പയിലെ വിജയ്പൂരിൽ നിന്നാരംഭിച്ച പര്യടനത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ കാറിൽ സ്ഫോടനമുണ്ടായ സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ സുരക്ഷ വ‍ര്‍ധിപ്പിച്ചിട്ടുണ്ട്. ജമ്മുവിലെ ചില മേഖലകളിലൂടെ ബസിലായിരിക്കും രാഹുൽ  സഞ്ചരിക്കുക. സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്താണ് തീരുമാനം. 
ജമ്മുകശ്മീരിൽ കോൺഗ്രസും രാഹുല്‍ ഗാന്ധിയും നടത്തുന്ന പ്രസ്താവനകൾക്കെതിരെ ബിജെപി രംഗത്തെത്തി. രാജ്യസുരക്ഷക്കെതിരായ പ്രസ്താവനകള്‍ വച്ച് പൊറുപ്പിക്കില്ലെന്നും, നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നത് കോണ്‍ഗ്രസിന്‍റെ ശീലമായെന്നും ബിജെപി പ്രതികരിച്ചു.

'അമേഠിയില്‍ രാഹുൽ ഗാന്ധിയെ തോൽപ്പിച്ചത് കോൺഗ്രസിനെ ഇപ്പോഴും വേദനിപ്പിക്കുന്നു; സ്‍മൃതി ഇറാനി

പ്രധാനമന്ത്രിയായാൽ പ്രഥമ പരിഗണന എന്ത്? രാഷ്ട്രീയത്തിലിറങ്ങാൻ കാരണം? വിവാഹം കഴിക്കും...പക്ഷേ; മനസുതുറന്ന് രാഹുൽ

 

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ
'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു