രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം സമാപിച്ചു

Published : Mar 17, 2024, 12:03 AM IST
രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം സമാപിച്ചു

Synopsis

മണിപ്പൂരിൽ നിന്നും ജനുവരി 14 ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങളിലൂടെയാണ് പിന്നിട്ടാണ് പര്യടനം പൂർത്തിയാക്കുന്നത്.

മുംബൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കളമൊരുക്കി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര പര്യടനം മുംബൈയിൽ സമാപിച്ചു. താനെയിലും ധാരാവിയിലും ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും അനുയായികളും ജാഥയിൽ അണിനിരന്നു. ദാദറിലെ അംബേദ്കർ സ്മൃതി മണ്ഡലത്തിലെത്തിയ കോൺഗ്രസ്‌ നേതാക്കൾ ഭരണഘടനയുടെ ആമുഖം വായിച്ചു. മുതിർന്ന കോൺഗ്രസ്‌ നേതാക്കളായ അശോക് ഗെഹ്ലോട്, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല എന്നിവരും ചൈത്യ ഭൂമിയിൽ എത്തി.

കോൺഗ്രസ്‌ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ അഞ്ചു ന്യായ് പ്രഖ്യാപനങ്ങളും പൂർത്തിയാക്കി നാളെ മുംബൈ ശിവാജി പാർക്കിലാണ് ജോഡോ യാത്രയുടെ സമാപന സമ്മേളനം. നാളെ നടക്കുന്ന സമ്മേളനവും മെഗാ റാലിയും ഇന്ത്യ സഖ്യത്തിന്റെ തിരഞ്ഞെടുപ്പ് ശക്തിപ്രകടനമാക്കി മാറ്റാനാണ് കോൺഗ്രസ്‌ ലക്ഷ്യമിടുന്നത്. ഇന്ന് താനെയിലെ ഭീവണ്ടിയിൽ നിന്നും തുടങ്ങിയ പര്യടനം ധാരാവിയിലെ പൊതുയോഗത്തിന് ശേഷം ദാദറിലെ ചൈത്യഭൂമിയിൽ സമാപിക്കും. മണിപ്പൂരിൽ നിന്നും ജനുവരി 14 ആരംഭിച്ച യാത്ര 15 സംസ്ഥാനങ്ങളിലൂടെയാണ് പിന്നിട്ടാണ് പര്യടനം പൂർത്തിയാക്കുന്നത്.
 

PREV
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം