'മോദി ഭരണത്തില്‍ നേട്ടം രണ്ട് വ്യവസായികള്‍ക്ക്,വിമാനത്താവളങ്ങളും, വൈദ്യുതി സേവനവും, എല്ലാം ആ കൈകളിലേക്ക് '

Published : Sep 04, 2022, 02:47 PM ISTUpdated : Sep 04, 2022, 03:00 PM IST
'മോദി ഭരണത്തില്‍ നേട്ടം രണ്ട് വ്യവസായികള്‍ക്ക്,വിമാനത്താവളങ്ങളും, വൈദ്യുതി സേവനവും, എല്ലാം  ആ  കൈകളിലേക്ക് '

Synopsis

നരേന്ദ്ര മോദി ഈ വ്യവസായികൾക്ക് വേണ്ടി ജോലി ചെയ്യുന്നു, വ്യവസായികൾ തിരിച്ചും.70 വർഷത്തിനിടെ കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട്.70 വർഷത്തിൽ ഒരിക്കലും രാജ്യത്ത് ഇത്രയും വിലക്കയറ്റം ഉണ്ടായിട്ടില്ല എന്നാണ്  മറുപടിയെന്നും രാഹുല്‍ഗാന്ധി

ദില്ലി:വിലക്കയറ്റത്തിനെതിരെ കോണ്‍ഗ്രസ് ദില്ലിയില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ഗാന്ധി.ബിജെപി അധികാരത്തിൽ വന്ന ശേഷം രാജ്യത്ത് വെറുപ്പും വിദ്വേഷവും വർധിച്ചു.ഭാവിയെ കുറിച്ചുള്ള ഭയം  രാജ്യത്ത്  വർധിക്കുന്നു.കേന്ദ്ര സർക്കാർ ഇതൊക്കെ ആർക്കുവേണ്ടി ആണ് ചെയ്യുന്നത്?.ഇത് കൊണ്ട് ആർക്കാണ് ഗുണം ഉണ്ടായത്.ഗുണഭോക്താക്കൾ രണ്ട് പേർ മാത്രം.വിമാനത്താവളങ്ങളും, വൈദ്യുതി സേവനവും, എല്ലാം ഈ രണ്ട് പേരുടെ കൈകളിലേക്ക് പോകുന്നു.വൻകിട വ്യവസായികളുടെ കടം സർക്കാർ എഴുതി തള്ളുന്നു.നോട്ട് നിരോധനത്തിന് ശേഷം ലക്ഷകണക്കിന് കടം സര്‍ക്കാര്‍ എഴുതിത്തള്ളി. .പാവപ്പെട്ടവർക്കും കർഷകർക്കും ഒന്നുമില്ല.അത് കൊണ്ട് കർഷകർ തെരുവിൽ ഇറങ്ങി.കർഷകരുടെ ശക്തി മോദി തിരിച്ചറിഞ്ഞു.കർഷകരുടെ ശക്തി കണ്ട് മോദി കാർഷിക നിയമങ്ങൾ പിൻവലിച്ചു.

ഇന്ന് രാജ്യത്ത് യുവാക്കൾക്ക് ജോലി നൽകാൻ കഴിയില്ല.രാജ്യത്ത് തൊഴിൽ നൽകുന്നത് വൻ വ്യവസായികൾ അല്ല.ഇടത്തരം വ്യവസായികളും കർഷകരുമാണ്.ചെറുകിട കച്ചവടങ്ങൾ മോദി തകർത്തു.അവർക്ക് ഇനി ജോലി നൽകാൻ കഴിയില്ല.അവർ ഇന്ന് ദുരിതത്തിലാണ്.പെട്രോൾ, ഡീസൽ, പാൽ, ആട്ട , അരി  എല്ലാത്തിനും വില കൂടി.70 വർഷത്തിനിടെ കോണ്‍ഗ്രസ് എന്ത് ചെയ്തു എന്ന് ചോദിക്കുന്നവരോട്.70 വർഷത്തിൽ ഒരിക്കലും രാജ്യത്ത് ഇത്രയും വിലക്കയറ്റം ഉണ്ടായിട്ടില്ല എന്നാണ് കോണ്ഗ്രസിന്‍റെ  മറുപടി.

 

മാധ്യമങ്ങൾക്കും രാഹുലിന്‍റെ  വിമർശനം.മാധ്യമങ്ങൾ സത്യത്തിനൊപ്പം നിൽക്കുന്നില്ല.ഇതേ വ്യവസായികൾക്ക് വേണ്ടിയാണ് മാധ്യമങ്ങളും ജോലി ചെയ്യുന്നത്.നരേന്ദ്ര മോദി ഈ വ്യവസായികൾക്ക് വേണ്ടി ജോലി ചെയ്യുന്നു, വ്യവസായികൾ തിരിച്ചും.ഈ വ്യവസായികൾ ഇല്ലെങ്കിൽ മോദി പ്രധാനമന്ത്രി ആവില്ല.നീതിന്യായ വ്യവസ്ഥയും മാധ്യമങ്ങളും എല്ലാം ആക്രമിക്കപ്പെടുകയാണ്.പ്രതിപക്ഷവും, ആക്ടിവിസ്റ്റുകളും എല്ലാം അക്രമിക്കപ്പെടുന്നു.: ഇ ഡി യും സിബിഐ യും വേട്ടയാടുന്നു.50 മണിക്കൂർ തന്നെ ഇഡി ചോദ്യം ചെയ്തു.ഇ ഡി യെ ഭയമില്ല. അമ്പതോ നൂറോ മണിക്കൂർ ചോദ്യം ചെയ്തോളൂ.ഈ രാജ്യം രണ്ട് വ്യവസായികളുടേതല്ല.ഇത് പാവപ്പെട്ടവരുടെ രാജ്യമാണ്.കച്ചവടക്കരുടെയും കർഷകരുടെയും, തൊഴിൽ ഇല്ലാത്തവരുടെയും രാജ്യമാണ്.

പ്രധാനമന്ത്രിയുടെ  കാഴ്ച്ചപ്പാട് പണക്കാർക്ക് സൗകര്യം ഒരുക്കണം എന്നതാണ് .എന്നാൽ കോണ്‍ഗ്രസ് കരുതുന്നത് ഈ രാജ്യം എല്ലാവരുടെയും ആണെന്നാണ്.യുപിഎ സർക്കാർ കാർഷിക കടം എഴുതി തള്ളി , മോദി കർഷകർക്കെതിരെ നിയമം കൊണ്ടുവന്നു.നരേന്ദ്ര മോദി രാജ്യത്തെ പിന്നോട്ടടിച്ചു.ഭയം വിതക്കുകയാണ് രാജ്യത്ത്.ഇത് കൊണ്ട് ഗുണമുണ്ടാകുന്നത് പാകിസ്ഥാനും ചൈനക്കുമാണ്.കോണ്‍ഗ്രസ് പ്രവർത്തകർക്ക് നന്ദി.നിങ്ങൾ രാജ്യത്തിന് വേണ്ടിയാണ് പ്രവൃത്തിക്കുന്നത്.പാർലമെന്‍റിലേക്കുള്ള വഴി അടച്ചു .കോണ്‍ഗ്രസ് എംപി. മാർ സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യുന്നു.ജനവിരുദ്ധ നയങ്ങൾക്കെതിരെ ചർച്ച സാധ്യമല്ലാതെ ആയി.ഇനി ഒരു മാർഗ്ഗമേ ഉള്ളു. അത് ജങ്ങൾക്കിടയിലേക്ക് ഇറങ്ങി അവരുടെ ഒപ്പമുള്ള വഴിയാണ്.അത് കൊണ്ടാണ് ഭാരത് ജോഡോ യാത്ര ആവിഷ്‌കരിച്ചതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു

PREV
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്