രാഹുല്‍ സപ്ന ചൗധരിയെ വിവാഹം കഴിക്കണം; സോണിയ ഗാന്ധിക്കും രാഹുലിനുമെതിരെ അശ്ലീല പരാമര്‍ശവുമായി ബിജെപി എംഎല്‍എ

Published : Mar 25, 2019, 10:03 AM ISTUpdated : Mar 25, 2019, 10:39 AM IST
രാഹുല്‍ സപ്ന ചൗധരിയെ വിവാഹം കഴിക്കണം; സോണിയ ഗാന്ധിക്കും രാഹുലിനുമെതിരെ അശ്ലീല പരാമര്‍ശവുമായി ബിജെപി എംഎല്‍എ

Synopsis

നര്‍ത്തകിമാരെ രാഷ്ട്രീയക്കാരായി ഈ രാജ്യം അംഗീകരിക്കില്ല. പ്രത്യേകിച്ചും സദാചാര മൂല്യങ്ങളുള്ള സത്യസന്ധനായ നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോള്‍ ഒരിക്കലും അംഗീകരിക്കില്ല.  രാഹുല്‍ സപ്നയെ വിവാഹം കഴിക്കണം. ഭാര്യയും അമ്മയും ഒരു തൊഴിലും സംസ്‌കാരവും ഉള്ളവരാകുമ്പോള്‍ അത് വളരെ സന്തോഷമുള്ള ജീവിതമായിരിക്കും- എംഎല്‍എ പറഞ്ഞു.

ദില്ലി: ബോജ്പുരി നടിയും നര്‍ത്തകിയുമായ സപ്ന ചൗധരി കോണ്‍ഗ്രസില്‍ ചെരുമെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്കും സോണിയയ്ക്കുമെതിരെ അശ്ലീല പരാമര്‍ശവുമായി ബിജെപി എംഎല്‍എ.  ബിജെപിയുടെ ഉത്തര്‍പ്രദേശില്‍ നിന്നുളള എംഎല്‍എ സുരേന്ദ്ര സിംഗാണ് സോണിയ ഗാന്ധിയെ സപ്നാ ചൗധരിയോട് ഉപമിച്ചത്. രണ്ടുപേര്‍ക്കും ഒരേ തൊഴിലാണെന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐക്ക് നല്‍കിയ പ്രതികരണത്തില്‍ എംഎല്‍എ പറഞ്ഞത്. 

രാഹുലിന്‍റെ അച്ഛന്‍ അമ്മയെ സ്വീകരിച്ചത് പോലെ രാഹുല്‍ സപ്നയെ സ്വീകരിക്കണം. രാഹുലിന് രാഷ്ട്രീയക്കാരില്‍ വിശ്വാസം നഷ്ടപ്പെട്ട് നര്‍ത്തകരെ രാഷ്ട്രീയക്കാരാക്കാന്‍ തീരുമാനിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും സുരേന്ദ്ര സിങ് പറഞ്ഞു.

നര്‍ത്തകിമാരെ രാഷ്ട്രീയക്കാരായി ഈ രാജ്യം അംഗീകരിക്കില്ല. പ്രത്യേകിച്ചും സദാചാര മൂല്യങ്ങളുള്ള സത്യസന്ധനായ നരേന്ദ്ര മോദി രാജ്യം ഭരിക്കുമ്പോള്‍ ഒരിക്കലും അംഗീകരിക്കില്ല.  രാഹുല്‍ സപ്നയെ വിവാഹം കഴിക്കണം. ഭാര്യയും അമ്മയും ഒരു തൊഴിലും സംസ്‌കാരവും ഉള്ളവരാകുമ്പോള്‍ അത് വളരെ സന്തോഷമുള്ള ജീവിതമായിരിക്കും- എംഎല്‍എ പറഞ്ഞു.

സപ്‌ന ചൗധരി കോണ്‍ഗ്രസില്‍ ചേരുമെന്ന പ്രചാരണങ്ങള്‍  പുറത്തുവന്നതിന് പിന്നാലെ വാര്‍ത്ത നിഷേധിച്ച്  സപ്‌ന ചൗധരി രംഗത്തെത്തിയിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മമത ബാനർജിക്ക് തിരിച്ചടി; ഇഡി റെയ്‍ഡ് തടസപ്പെടുത്തിയ കേസ്; മമതയ്ക്ക് സുപ്രീം കോടതി നോട്ടീസ്, മമത മോഷണം നടത്തിയെന്ന് ഇഡി
ബിഹാറില്‍ നിലം പരിശായ കോണ്‍ഗ്രസിന് വീണ്ടും പ്രഹരം; ആറ് എംഎൽഎമാർ എൻഡിഎയിലേക്ക്, അനുനയശ്രമങ്ങൾ പാളുന്നു